Join Whatsapp Group. Join now!
Aster MIMS 10/10/2023

അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റീനില്‍; 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

ചാലിശ്ശേരിയില്‍ വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു Kasaragod, Kerala, News, Top-Headlines, Palakkad, Death, Baby, Eleven month old infant died in Palakkad
പാലക്കാട്: (www.kasargodvartha.com 31.05.2020) ചാലിശ്ശേരിയില്‍ വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. കുളിമുറിയില്‍ തല കീഴായി വീഴുകയായിരുന്ന കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടയിലാണ് അപകടം നടന്നത്.
Kerala, News, Top-Headlines, Palakkad, Death, Baby, Eleven month old infant died in Palakkad


Keywords: Kerala, News, Top-Headlines, Palakkad, Death, Baby, Eleven month old infant died in Palakkad