Join Whatsapp Group. Join now!
Aster MIMS 10/10/2023

പുണ്യനാള്‍ ആഘോഷമാക്കാന്‍ തീന്‍മേശയിലൊരുക്കാം അറേബ്യന്‍ കട് ലറ്റ്

പുണ്യനാള്‍ ആഘോഷമാക്കാന്‍ അറേബ്യന്‍ കട്ലറ്റ് തീന്‍മേശയിലൊരുക്കാം Kerala, news, Food, Eid, Eid-al-Fitr-2020
(www.kasargodvartha.com 22.05.2020) പുണ്യനാള്‍ ആഘോഷമാക്കാന്‍ അറേബ്യന്‍ കട് ലറ്റ് തീന്‍മേശയിലൊരുക്കാം. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന ഈ വിഭവം തക്കാളി സോസിനൊപ്പം കഴിക്കുന്നത് നാവില്‍ രുചി കൂട്ടും.

ചേരുവകള്‍ നോക്കാം:

1. വെളുത്ത മണിക്കടല (500 ഗ്രാം)
2. മല്ലിയില അരിഞ്ഞത് (ഒരു കപ്പ്)
3. കാപ്സിക്കം പൊടിയായി അരിഞ്ഞത് (അര കപ്പ് )
4. വലിയ ഉള്ളി പൊടിയായി അരിഞ്ഞത് (അര കപ്പ് )
5. പച്ചമുളക് ചെറുതായി അരിഞ്ഞത് (നാലെണ്ണം)
6. ഇഞ്ചി,
7. വെളുത്തുള്ളി ചതച്ചത് (കാല്‍ ടീസ്പൂണ്‍ വീതം)
8. മുളകു പൊടി, കുരുമുളകു പൊടി (അര ടീസ്പൂണ്‍ വീതം)
9. കറിവേപ്പില മുറിച്ചത് (രണ്ടു ടീസ്പൂണ്‍),
അപ്പക്കാരം (ഒരു നുള്ള്),
ഉപ്പ് (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം: കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക. രണ്ടു മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ കടലയുടെ കൂടെ അരച്ചെടുക്കുക (മിക്സിയുടെ ഗ്രൈന്‍ഡറില്‍ അരച്ചെടുത്താലും മതി). മാവ് കൂടുതല്‍ കുഴമ്പ് പരുവത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത മിശ്രിതത്തില്‍ അപ്പക്കാരവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. തുടര്‍ന്ന് ചെറിയ ബോളാക്കി കൈവെള്ളയിലിട്ട് കട്ലറ്റ് ഷേപ്പില്‍ പരത്തിയെടുക്കുക. ശേഷം തിളച്ച എണ്ണയില്‍ വറുത്ത് കോരുക. ഉണ്ടാക്കിയെടുത്ത അറേബ്യന്‍ കട്ലറ്റ് തക്കാളി സോസിനൊപ്പം കഴിക്കാം.

Kerala, news, Food, Eid, Eid-al-Fitr-2020, eid al-fithr special-recipe

Keywords: Kerala, news, Food, Eid, Eid-al-Fitr-2020, eid al-fithr special-recipe