Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ച ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു; പോലീസ് കേസെടുത്തു

കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ച ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു Kasaragod, Kanhangad, Kerala, News, Doctor, Police, Case, Doctor violate quarantine rule; case registered
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2020) കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ച ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ നിത്യാനന്ദ ബാബുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കാസര്‍കോട്ട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് ഡോക്ടറോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂള്‍ റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ശനിയാഴ്ച ഉച്ചയോടെ രോഗികളെ പരിശോധിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട ഡോക്ടര്‍ പരിശോധന നിര്‍ത്തി ഇറങ്ങിപ്പോയി. ഈ സമയം പരിശോധനയ്ക്കായി പത്തിലധികം ആള്‍ക്കാര്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. രണ്ടു ദിവസം ക്വാറന്റൈനിലായി ഡോക്ടര്‍ ഫലം നെഗറ്റീവ് ആയതിന് ശേഷമാണ് ചികിത്സ നടത്തിയെന്നാണ് പറയുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Kasaragod, Kanhangad, Kerala, News, Doctor, Police, Case, Doctor violate quarantine rule; case registered


Keywords: Kasaragod, Kanhangad, Kerala, News, Doctor, Police, Case, Doctor violate quarantine rule; case registered