Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യ സുരക്ഷയുടെ ആത്മവിശ്വാസം പകര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരീക്ഷാകേന്ദ്രത്തില്‍

കൊറോണ കാലത്തെ പരീക്ഷ നടത്തിപ്പ് പതിവ് രീതിയെ മുഴുവന്‍ മാറ്റി മറിക്കുന്ന തരത്തില്‍ ആയപ്പോള്‍ നടത്തിപ്പ് ചുമതലയില്‍ ആരോഗ്യവകുപ്പിന് വലിയ പ്രാധാന്യം കൈവന്നു Kasaragod, Kerala, COVID-19, District, Examination, School, District medical officer visited schools
കാസര്‍കോട്: (www.kasargodvartha.com 27.05.2020) കൊറോണ കാലത്തെ പരീക്ഷ നടത്തിപ്പ് പതിവ് രീതിയെ മുഴുവന്‍ മാറ്റി മറിക്കുന്ന തരത്തില്‍ ആയപ്പോള്‍ നടത്തിപ്പ് ചുമതലയില്‍ ആരോഗ്യവകുപ്പിന് വലിയ പ്രാധാന്യം കൈവന്നു. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ കോവിഡ്  വ്യാപന സാധ്യത തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാം എടുത്തു ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതിപ്പിക്കാന്‍ വിപുലമായ സംവിധാനമാണ് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഒരുക്കിയത്.

പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം  രണ്ടുവിധം ആരോഗ്യ പ്രവര്‍ത്തകരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും കുട്ടികളുടെ ആരോഗ്യ പരിശോധന സാമൂഹിക അകലം പാലിക്കാന്‍ ഉള്ള മുന്‍കരുതല്‍, ശുചീകരണ മേല്‍നോട്ടം എന്നിവ നിര്‍വഹിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷാ കേന്ദ്രത്തില്‍ രാവിലെ തന്നെ എത്തി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ ഉപദേശം നല്‍കിയ അദ്ദേഹം പനി പരിശോധനയ്ക്കു മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നേതൃത്വവും  നല്‍കുകയും ചെയ്തു കൃത്യമായ ആസൂത്രണ തോടെ നടക്കുന്ന പരീക്ഷാ നടത്തിപ്പിലുടെ കുട്ടികളുടെ ആരോഗ്യം സുരക്ഷാ സംബന്ധിച്ച് ആശങ്കകള്‍ പൂര്‍ണമായും അകറ്റാന്‍ പറ്റിയതായി ഡോ രാംദാസ് അറിയിച്ചു.



Keywords: Kasaragod, Kerala, COVID-19, District, Examination, School, District medical officer visited schools