Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിനി, മരണസംഖ്യ അഞ്ചായി

കോവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിനി COVID19: One more Death in Kerala
കോഴിക്കോട്: (www.kasargodvartha.com 24.05.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അര്‍ബുദ രോഗബാധിതയായിരുന്നു. വയനാട് കല്‍പറ്റ കോട്ടത്തറ സ്വദേശിനിയായ ഇവര്‍ ഈ മാസം 20 നാണ് അബുദാബിയില്‍ നിന്നെത്തിയത്. ക്യാൻസർ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭര്‍ത്താവിന്റെ ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മേ​യ് 20ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് നെടുമ്പാശ്ശേരിയിൽ വ​ന്നി​റ​ങ്ങി​യ ഇ​വ​ര്‍ ക്യാ​ന്‍​സ​ര്‍ രോ​ഗ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.


One more death in kerala on COVID19

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധ കൂ​ടി ആ​യ​തോ​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്. ആ​മി​ന​യ്ക്ക് എ​വി​ടെ നി​ന്ന് രോ​ഗം ബാ​ധി​ച്ച​ത് എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ച്‌ വ​രി​ക​യാ​ണ്. 2017മു​ത​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​ണ് ആ​മി​ന. കാ​ന്‍​സ​ര്‍ നാ​ലാം ഘ​ട്ട​ത്തി​ലാ​യി​രു​ന്ന ഇ​വ​ര്‍ ചി​കി​ത്സ​യ്ക്കാ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Summary: COVID19: One more Death in Kerala