Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് പ്രതിരോധം; നീലേശ്വരത്ത് കനത്ത ജാഗ്രത, വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി Kasaragod, Kerala, Neeleswaram, News, COVID-19, Covid prevention program in Neeleshwaram
നീലേശ്വരം: (www.kasargodvartha.com 18.05.2020) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി, പോലീസ് എന്നീ പ്രതിനിധികളുടെ യോഗത്തിലാണ്  തീരുമാനം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന് റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതായി കണ്ടാല്‍ അവരെ ഉടനെ  സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക്  മാറ്റും.  ഇതു സംബന്ധിച്ച് വാര്‍ഡു ജാഗ്രതാ സമിതികള്‍ നിരീക്ഷണം ശക്തമാക്കും.  വിദേശ രാജ്യങ്ങളില്‍ നിന്നും  തിരിച്ചെത്തി നീലേശ്വരത്തെ വിവിധ ലോഡ്ജുകളില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണവും ശക്തമാക്കും.  ഇവര്‍ക്ക് നീലേശ്വരം നഗരസഭ  ഭക്ഷണവും മെഡിക്കല്‍ സഹായവും സൗജന്യമായി എത്തിച്ചു നല്‍കുന്നുണ്ട്.  റമദാന്‍ മാസ നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേക ഭക്ഷണ സൗകര്യവും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍  പ്രൊഫ. കെ.പി. ജയരാജന്‍ പറഞ്ഞു.

നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ അനുവദിക്കില്ല. കടകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുകയും കടയുടമയും ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

കയറ്റിറക്കിനോടനുബന്ധിച്ച് ലോറികള്‍ അനധികൃതമായും അലക്ഷ്യമായും  മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ പാര്‍ക്കു ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കും.  വഴിയോരക്കച്ചടം അനുവദിക്കില്ല. ഇത്  ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.  മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ഉള്‍പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നവരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കുകയും സാമൂഹ്യഅകലം പാലിക്കുകയും ചെയ്യണം.
Kasaragod, Kerala, Neeleswaram, News, COVID-19, Covid prevention program in Neeleshwaram

നഗരസഭയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രൊഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരംസമിതി  ചെയര്‍ന്മാരായ പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, പി. രാധ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, എ.വി. സുരേന്ദ്രന്‍, പി.കെ. രതീഷ്, പി. ഭാര്‍ഗ്ഗവി, പി.വി. രാധാകൃഷ്ണന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എ. മാത്യു, വ്യാപാരി സംഘടനാ പ്രതിനിധികളായ കെ.വി. സുരേഷ് കുമാര്‍, കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Neeleswaram, News, COVID-19, Covid prevention program in Neeleshwaram