കാസര്‍കോട്: (www.kasargodvartha.com 29.05.2020) ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്കും. എല്ലാവരും പുരുഷന്മാരാണ്. മെയ് 14 ന് പൂനെയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുകാരന്‍, മെയ് 17 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 42 വയസുകാരന്‍, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 63 വയസുകാരന്‍, മെയ് 17 ന് ദുബൈയില്‍ നിന്നെത്തിയ 58 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 വയസുകാരന് രോഗം ഭേദമായി. ഇദ്ദേഹം മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18 ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70 ആയി.
വീടുകളില്‍ 3081 പേരും ആശുപത്രികളില്‍ 584 പേരുമുള്‍പ്പെടെ 3665 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 347 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 485 പേരെക്കൂടി സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid positive for 3 from Maharashtra, one from Gulf