Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നുമെത്തിയ 15കാരന്; പോസിറ്റീവായത് കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍

ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നുമെത്തിയ 15കാരന്. കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിയുമ്പോഴാണ് കോവിഡ് ഫലം പോസിറ്റീവായത് Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Covid positive for 15 year old
കാസര്‍കോട്: (www.kasargodvartha.com 20.05.2020) ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നുമെത്തിയ 15കാരന്. കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിയുമ്പോഴാണ് കോവിഡ് ഫലം പോസിറ്റീവായത്. അതേസമയം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക രോഗവിമുക്തയായി. ഇതോടെ നിലവില്‍ 18 കൊറോണ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഉള്ളത്.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2498 പേരാണ്. ഇതില്‍ വീടുകളില്‍ 2078 പേരും ആശുപത്രികളില്‍ 420 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 211 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 32 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
 Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Covid positive for 15 year old

സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 628 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് നാല് സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.



Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Covid positive for 15 year old