Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചൗക്കി പെരിയടുക്കത്തെ വാഹിദയുടെയും തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജാഫര്‍ ബിന്‍ ഹിബത്തുള്ളയുടെയും മകള്‍ നഫീസത്ത് മിസ്രിയ (മൂന്നര മാസം) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത് Kasaragod, Kerala, News, Baby, Death, COVID-19, Covid negative for baby
കാസര്‍കോട്: (www.kasargodvartha.com 26.05.2020) ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചൗക്കി പെരിയടുക്കത്തെ വാഹിദയുടെയും തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജാഫര്‍ ബിന്‍ ഹിബത്തുള്ളയുടെയും മകള്‍ നഫീസത്ത് മിസ്രിയ (മൂന്നര മാസം) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. അനക്കമില്ലാതെ തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അറിയിക്കുകയും ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം അവിടെ സൂക്ഷിക്കുകയും പൊലീസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വന്നാല്‍ വിട്ടുതരുമെന്ന് അറിയിക്കുകയുമായിരുന്നു.

ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുതരാന്‍ കഴിയില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അതിന് സമ്മതിച്ചെങ്കിലും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Kasaragod, Kerala, News, Baby, Death, COVID-19, Covid negative for baby

പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കോവിഡ് പരിശോധന ഫലം കിട്ടാതെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ജനറല്‍ ആശുപത്രി സൂപ്രണ്ടിനെയും മറ്റും ബന്ധപ്പെട്ടപ്പോള്‍ സാമ്പിള്‍ എടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് അയക്കുമെന്നുമായിരുന്നു മറുപടി. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ എടുത്ത സ്രവ സാമ്പിള്‍ ഡിഎംഒയെയും എംഎല്‍എയും ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ടാണ് കേന്ദ്ര സര്‍വ്വകലാശാല ലാബിലേക്ക് അയക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവായി ലഭിച്ചതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Keywords: Kasaragod, Kerala, News, Baby, Death, COVID-19, Covid negative for baby