Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് ഒരാള്‍ക്ക്

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി Thiruvananthapuram, news, Kerala, Top-Headlines, Trending, health
തിരുവനന്തപുരം: (www.kasargodvartha.com 20.05.2020) സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം നാല്, കണ്ണൂര്‍ മൂന്ന്, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നു വീതം ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ബുധനാഴ്ച സംസ്ഥാനത്ത് അഞ്ച് പേരാണ് രോഗമുക്തി നേടിയത്.

തൃശ്ശൂര്‍ രണ്ട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഒന്നു വീതം എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്.

ഇതുവരെ 666 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 74,398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73,865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച 156 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 48,543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46,961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6,900 സാംപിള്‍ ശേഖരിച്ചതില്‍ 5,028 എണ്ണം നെഗറ്റീവായി.



Keywords: Thiruvananthapuram, news, Kerala, Top-Headlines, Trending, health, covid 19 positive case in Kerala today