Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക്ക്ഡൗൺ: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ജൂണ്‍ 30 വരെ നിരോധനം

ലോക്ക്ഡൗൺ: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ജൂണ്‍ 30 വരെ നിരോധനം Coronavirus: No international flights till June 30
ന്യൂഡെൽഹി: (www.kasargodvartha.com 31.05.2020) അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂണ്‍ 30 വരെ തുടരും. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിർദ്ദേശം പുറപ്പെടുവിച്ചത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.


No International Flights till june 30

അഞ്ചാംഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ സംബന്ധിച്ചുള്ള തീരുമാനം പുറത്തിറക്കിയത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

Summary: Coronavirus: No international flights till June 30 as India extends lockdown