തിരുവനന്തപുരം: (www.kasargodvartha.com 28.05.2020) കൊവിഡ് സമൂഹ വ്യാപന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ സംഭവിക്കുകയേയില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി. 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലും ലോക്ക്ഡൗൺ ഇളവുകളില്‍ ജനങ്ങള്‍ സാധാരണ നിലയിലേക്ക് വന്ന സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗം വ്യാപകമായി പടരുന്നുണ്ടോയെന്നറിയാനായിരുന്നു സെന്റിനല്‍ സര്‍വയലന്‍സ് ടെസ്റ്റ് നടത്തിയത്. അതുകൊണ്ടാണ് കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടായില്ലെന്ന് ഉറപ്പാക്കിയത്. എന്നാൽ വ്യാഴാഴ്ചത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സമൂഹ വ്യാപനമേ ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാനാകില്ല. ലോക്ക്ഡൗണിൽ വരുത്തിയ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്യുന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നിയന്ത്രണം പാലിക്കാതെയുള്ള നടപടി തുടർന്നാൽ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സമൂഹവ്യാപന മുന്നറിയിപ്പും നൽകിയത്.
സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കണക്ക് പൂഴ്ത്തിവെക്കുന്നുവെന്ന് ആക്ഷേപിക്കുന്നതിലൂടെ കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവെക്കാനാകില്ല. ടെസറ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതില്‍ കേന്ദ്രം പറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളമുണ്ടായിട്ടില്ല.
വരും ദിവസങ്ങളില്‍ ജലദോഷപ്പനി ഉള്ളവരിലും കോവിഡ് പരിശോധന നടത്തും. ഐസിഎംആര്‍ മാർഗനിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുക. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നതിനാലാണ് പരിശോധന. കിറ്റുകളുടെ ലഭ്യതക്കുറവ് കാരണമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
Summary: Corona: Community Spread warning in Kerala