Join Whatsapp Group. Join now!
Aster MIMS 10/10/2023

വീരേന്ദ്ര കുമാര്‍ ഇനി ഓര്‍മ; അനുശോചന പ്രവാഹം

ഉന്നതമായ വാങ്മയ ചാതുരി, ചിന്തകന്‍, എഴുത്തുകാരന്‍, പത്രമുടമ, പത്രാധിപര്‍, രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെല്ലാം സേവനം ചെയ്ത ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമാണ് Kerala, Top-Headlines, Trending, Death, Condolence, Condolence for Virendra Kumar
(www.kasargodvartha.com 29.05.2020) വീരേന്ദ്രകുമാറിന്റെ മരണം മതേതര ഇന്ത്യയെ കരയിപ്പിക്കുന്നു: ലോക് താന്ത്രിക് ജനതാദള്‍

കാസര്‍കോട്: ഉന്നതമായ വാങ്മയ ചാതുരി,  ചിന്തകന്‍, എഴുത്തുകാരന്‍, പത്രമുടമ, പത്രാധിപര്‍, രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെല്ലാം സേവനം ചെയ്ത ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമാണ് എം.പി വീരേന്ദ്രകുമാറിലൂടെ നഷ്ടമായതെന്ന് ലോക് താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു. താന്‍ സഞ്ചരിച്ച സമസ്ത മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ അപൂര്‍വ വ്യക്തിത്വമാണ് മരണം വരെ സോഷ്യലിസ്റ്റ് ആയി ജീവിച്ച വീരേന്ദ്രകുമാര്‍. രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി, ഹൈമവതഭൂവില്‍, ഇരുള്‍ പരക്കുന്ന കാലം,  ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര തുടങ്ങിയ പുസ്തകങ്ങള്‍ ഇന്ത്യയുടെ ആത്മാവിലേക്കുള്ള യാത്രകളായിരുന്നു.

മികച്ച പാര്‍ലമെന്ററിയനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായത്. കേന്ദ്ര - സംസ്ഥാന മന്ത്രി പദവികള്‍ വഹിച്ചപ്പോഴെല്ലാം സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കി. രാജ്യം ഫാസിസത്തിന്റെ പിടിയിലമര്‍ന്നു അപകടകരമായ വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അതിനെതിരെ മുന്നില്‍ വീറുറ്റ പോരാട്ടം നടത്തിയ വീരേന്ദ്രകുമാര്‍ വിടപറയുമ്പോള്‍ അത് വരുത്തുന്ന നഷ്ടം ഏറെയാണ് എന്ന് നേതാക്കള്‍ പറഞ്ഞു.

എല്‍.ജെ.ഡി ജില്ലാ നേതാക്കളായ എ.വി രാമകൃഷ്ണന്‍, പ്രൊഫ. ശങ്കരന്‍, സിദ്ദിഖ് അലി മൊഗ്രാല്‍, എം ജെ ജോയ് , അഹമ്മദ് അലി കുമ്പള , കുഞ്ഞമ്പാടി, പിവി കുഞ്ഞിരാമന്‍, കൃഷ്ണന്‍ പനയാല്‍, അഡ്വ. രമാദേവി, പിസി ഗോപാലകൃഷ്ണന്‍, പി രാജന്‍ , ടിവി ബാലകൃഷ്ണന്‍, സിദ്ദിഖ് റഹ്മാന്‍, ഡോ. ദാമു, മുഹമ്മദ് സാലി, വി.വി കൃഷ്ണന്‍, ടി വി ഗണേശന്‍, റാഷിദ് മൊഗ്രാല്‍, യു ശ്രീധരന്‍, കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു.


എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു

മനാമ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു മനുഷ്യത്വം  ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍. സമകാലിക ഇന്ത്യയുടെ നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ രചനകളില്‍ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണെന്നു സംഘടന  അനുശോചനകുറിപ്പിലൂടെ അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമായ എം പി വീരേന്ദ്ര കുമാറിന്റെ  വിയോഗത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന അദ്ദേഹം കേരള രാഷ്ട്രീയ പൊതുമണ്ഡലത്തിന്  തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു വീരേന്ദ്ര കുമാര്‍. ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദേഹം അറിയപ്പെടുന്ന സാഹിത്യകാരനും, പ്രഭാഷകനുമായിരുന്നു. ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകര്‍ശിച്ച അദ്ദേഹം പത്രാധിപന്‍, എഴുത്തുകാരന്‍, പാര്‍ലമെന്റേറിയന്‍ ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളില്‍ കൈമുദ്ര ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ച അദേഹത്തിന്റെ മരണം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിനും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

എം പി വിരേന്ദ്രകുമാര്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത നേതാവ്: ഇര്‍ഷാദ് ഹുദവി ബെദിര

കാസര്‍കോട്: മതനിരപേക്ഷതക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ട്ടമായതെന്ന് ഹൈദരാബാദ് കെ എം സി സി കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു. മരണം വരെ സാമ്രജത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത നേതാവാണ്. എഴുത്തിലും, പരിസ്ഥിതി മേഖലയിലടക്കം നിരവധി മേഖലയില്‍ അദ്ദേഹത്തിന്റെ കഴിവ് എല്ലാവരും രാഷ്ട്രീയ ഭേദമന്യേ എല്ലാരും അംഗീകരിച്ചിരുന്നു. ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച മികച്ച പാര്‍ലിമെന്റയ്‌നിയുമായും, നിയമസഭ സമാജികനായും അംഗീകാരം കിട്ടിയിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

Keywords: Kerala, Top-Headlines, Trending, Death, Condolence, Condolence for Virendra Kumar
  < !- START disable copy paste -->