Join Whatsapp Group. Join now!
Aster MIMS 10/10/2023

പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്: പ്രതിസന്ധികളെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍, ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കാനും നേരിടാനും സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി

Thiruvananthapuram, news, Kerala, Pinarayi-Vijayan, Press meet, Top-Headlines, Government
തിരുവനന്തപുരം: (www.kasargodvartha.com 25.05.2020) തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ വാര്‍ഷികാഘോഷങ്ങളില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങിയത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിസന്ധികള്‍ ഒന്നിന് പുറകെ ഒന്നായി വന്ന നാല് വര്‍ഷങ്ങളിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോയത്. വിവിധ മേഖലകളില്‍ കേരളം ആര്‍ജിച്ച നേട്ടം കോവിഡ് പ്രതിരോധത്തില്‍ സഹായമായി. വികസന രംഗം തളര്‍ന്നില്ലെന്നത് അഭിമാനമാണ്. ദുരിതങ്ങളെ അതിജീവിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വികസന കുതിച്ചുച്ചാട്ടത്തിന് കേരളത്തിന് തടസമായി പ്രളയം വന്നു. ലോകമലയാളികള്‍ സഹായഹസ്തവുമായി എത്തി. അതിജീവനം തുടരുന്നതിനിടെയാണ് കോവിഡ് വന്നത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കേരളം മാതൃകയായി. പ്രതിസന്ധികളില്‍ പകച്ചുനിന്നില്ലെന്നും ലക്ഷ്യത്തില്‍ നിന്നും പിന്മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കാനും നേരിടാനും സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Thiruvananthapuram, news, Kerala, Pinarayi-Vijayan, Press meet, Top-Headlines, Government, cm pinarayi vijayan to meet media

വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിത്. 23,409 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കി. നാല് വര്‍ഷവും അഞ്ച് വര്‍ഷവും തമ്മിലുള്ള താരതമ്യമാണ് ഇതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, news, Kerala, Pinarayi-Vijayan, Press meet, Top-Headlines, Government, cm pinarayi vijayan to meet media