city-gold-ad-for-blogger

ശുചീകരണത്തൊഴിലാളികള്‍ക്ക് 'സാദരം' ആദരവേകി കേരളാ പൊലീസ്

തിരുവനന്തപുരം: (www.kasargodvartha.com 26.05.2020) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് കേരളാ പൊലീസിന്റെ ആദരവ്. സാമൂഹിക അകലം പാലിക്കേണ്ട സന്ദര്‍ഭത്തിലും കോവിഡ് വാര്‍ഡിലെ ശുചിത്വം കാത്തു സൂക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികള്‍. കോവിഡ് വാര്‍ഡിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം ശുചീകരണത്തൊഴിലാളികളും വിശ്രമരഹിതമായ സേവനമാണ് നടത്തി വരുന്നത്. നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായ ശുചീകരണത്തൊഴിലാളികളെ ആദരിക്കാനായി നന്മ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരളാ പൊലീസ് സംഘടിപ്പിച്ച 'സാദരം' എന്ന പരിപാടി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്തു.
ശുചീകരണത്തൊഴിലാളികള്‍ക്ക് 'സാദരം' ആദരവേകി കേരളാ പൊലീസ്

തുടര്‍ന്ന് ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഗൗണ്‍, ഷൂസ് എന്നിവയടക്കമുള്ള സുരക്ഷാ കവചങ്ങളും വിതരണം ചെയ്തു. ഐ ജി പി വിജയന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, നന്മ ഫൗണ്ടേഷന്‍ കണ്‍വീനര്‍ ഫാ സോണിയച്ചന്‍ മുണ്ടനാടക്കന്‍, എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.
ശുചീകരണത്തൊഴിലാളികള്‍ക്ക് 'സാദരം' ആദരവേകി കേരളാ പൊലീസ്


Keywords:  Thiruvananthapuram, Kerala, News, Cleaning, Employees, Police, Cleaning employees honored by Kerala Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia