city-gold-ad-for-blogger
Aster MIMS 10/10/2023

ഇറച്ചിക്കോഴിക്ക് 145; കളക്ടറുടെ ഉത്തരവ് കടലാസിൽ, രണ്ടാംദിനം വില 170ൽ, ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യം

കാസർകോട്: (www.kasargodvartha.com 23.05.2020) അമിതവില ഈടാക്കരുതെന്ന ഉത്തരവ് നിലനിൽക്കെ ശനിയാഴ്ച കാസർകോട്ട് ഇറച്ചിക്കോഴി വില 170 ലെത്തി. ചിലയിടങ്ങളിൽ ഇത് 173 മുതൽ 178 രൂപ വരെ. ഇറച്ചിക്കോഴി വില 145 രൂപയായി നിശ്ചയിച്ച് കാസർകോട് ജില്ലയിൽ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടന്നാണ് അമിതവില ഈടാക്കുന്നത്. ശനിയാഴ്ച ഒരു കിലോ കോഴിയിറച്ചിക്ക് 165 മുതൽ 170 രൂപ വരെയാണ് ഈടാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ 150 മുതൽ 165 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്നും വാങ്ങിയത്. ചെറിയ പെരുന്നാളിന്റെ തലേദിവസമായ ശനിയാഴ്ച ചിലയിടങ്ങളിൽ 178 രൂപ വരെയാണ് ചില കേന്ദ്രങ്ങളിലെ വ്യാപാരികൾ ഈടാക്കിയത്. അതേസമയം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും വ്യക്തത ഇല്ലാത്തതുമാണ് ഉത്തരവെന്ന് ഒരു വിഭാഗം കച്ചവടക്കാർ പറയുന്നു.
പെരുന്നാൾ അടുത്തു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വർധിപ്പിക്കുന്നതിനെത്തുടർന്നാണ് പരമാവധി വില 145 രൂപയായി നിശ്ചയിച്ച് കളക്ടര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയത്.

തങ്ങളുമായി ചർച്ച ചെയ്യാതെയും എല്ലാ വശങ്ങളും പഠിക്കാതെയുമാണ് കളക്ടർ പരമാവധി വില നിശ്ചയിച്ചതെന്ന് കാസർകോട് ജില്ലാ ചിക്കൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം മൂസ നീലേശ്വരം കാസർകോട് വാർത്തയോട് പറഞ്ഞു. കർണാടകത്തിൽ നിന്നും കോഴി ഇവിടെയെത്തിക്കുമ്പോൾ ഏഴ് ശതമാനം തൂക്കം കുറയും. മാത്രമല്ല, ട്രാൻസ്പോർട്ടേഷൻ ചാർജ്, ലാൻഡിംഗ് കോസ്റ്റ് എന്നിങ്ങനെയും കച്ചവടക്കാർ തുക നൽകേണ്ടി വരുന്നു. ഇറച്ചിക്കോഴികൾക്ക് വില നിശ്ചയിക്കുന്നത് അതാതിടങ്ങളിലെ കച്ചവടക്കാരാല്ല, മറിച്ച് ഓൾ ഇന്ത്യ ബ്രോയിലേർസ് കോ ഓഡിനേഷൻ കമ്മിറ്റിയാണ്. സ്വാന്തം ഇഷ്ടപ്രകാരം വില നിശ്ചയിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ തങ്ങൾ വില കൂട്ടി വിൽക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും മൂസ പറഞ്ഞു.

മൊത്ത വിതരണക്കാർ തങ്ങൾക്കു ഇറച്ചിക്കോഴികടകളിൽ എത്തിക്കുന്നത് 148 ആണെന്നും ഈ സാഹചര്യത്തിൽ കിലോയിൽ മൂന്ന് രൂപ നഷ്ടം സഹിച്ച് എങ്ങനെ വിൽക്കുമെന്നും വ്യാപാരികൾ ചോദിക്കുന്നു. ഇറച്ചികോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് - ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി ചെക്ക് പോസ്റ്റുകളിലും മറ്റും നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില 145 രൂപയായി നിജപ്പെടുത്തിയത്. എന്നാൽ അമിത വില ഈടാക്കുന്നുവെന്ന് പരാതി ഉയർന്നിട്ടും ഇതേപ്പറ്റി അന്വേഷിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല.  പരാതി പറയുന്നവരോട് വാഹനമില്ല എന്നുപറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. മറ്റു ജില്ലകളിൽ കോഴിക്കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഉത്തരവിറങ്ങിയതെങ്കിൽ ഇവിടെ അതൊന്നും നടന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഇറച്ചിക്കോഴിക്ക് 145; കളക്ടറുടെ ഉത്തരവ് കടലാസിൽ,  രണ്ടാംദിനം വില 170ൽ, ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യം


ഇറച്ചി വിലയുടെ മറവിൽ ജില്ലയിൽ ഉപഭോക്താക്കളെ പിഴിയുന്നത് അവസാനിപ്പിക്കണമെന്ന് സൗഹൃദ ഐക്യവേദി ആവശ്യപ്പെട്ടു. മറ്റു ജില്ലകളിൽ ഇറച്ചി വിലയിൽ നിയന്ത്രണം ഏർപ്പെടുത്തി കളക്ടർമാർ ഉത്തരവിറക്കുകയും അമിത വില ഈടാക്കുന്നുവെന്ന പരാതികളിന്മേൽ സിവിൽ സപ്ലൈസ് വകുപ്പ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ കാസർകോട് ജില്ലയിൽ പേരിന് ഒരു ഉത്തരവിറങ്ങുകയും അത് തന്നെ നടപ്പിൽ വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. മറ്റു ജില്ലകളിൽ എല്ലാത്തരം ഇറച്ചികളും ഉൾപ്പെടുത്തിയാണ് ഉത്തരവെങ്കിലും കാസർകോട്ട് കോഴിയിറച്ചിക്ക് മാത്രമായാണ് ഉത്തരവിറങ്ങിയത്. അത് തന്നെ 145 രൂപ നിശ്ചയിച്ചത് ലൈവ് (ജീവനോടെയുള്ള ) കോഴിക്കാണോ ഡ്രസ്സ്ഡ് (ഇറച്ചി മാത്രം) ആണോ എന്നും കിലോയ്ക്ക് ആണോ ഒരെണ്ണത്തിനാണോ എന്നൊന്നും വ്യക്തമല്ല. വിഷയത്തിൽ ജില്ലാ ഭരണകൂടം സത്വരമായി ഇടപെട്ട് ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കണമെന്ന് കാസർകോട് സൗഹൃദ ഐക്യവേദി ഓൺലൈൻ യോഗം ആവശ്യപ്പട്ടു. സിദീഖ് ഒമാൻ, സാലിം ബള്ളൂർ, ഉമർ പാണലം, അസീസ് കടവത്ത്, അബ്ദുല്ല കുഞ്ഞി, അബ്ദുല്ല പടിഞ്ഞാർ എന്നിവർ സംസാരിച്ചു.

Keywords: Kasaragod, Kerala, news, Top-Headlines, Chicken, District Collector, chicken Price hiked again
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL