കാസര്‍കോട്: (www.kasargodvartha.com 17.05.2020) ജനറല്‍ ആശുപത്രിയില്‍ മെയ് 18 തിങ്കളാഴ്ച മുതല്‍ ക്യാന്‍സര്‍ ഒ പി ആരംഭിക്കും. കൂടാതെ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ശിശു രോഗവിഭാഗം, മാനസിക രോഗവിഭാഗം, എല്ലു രോഗവിഭാഗം എന്നീ ഓ.പി.കളുമുണ്ടാവും. ചികിത്സ ആവശ്യമുള്ളവര്‍ 04994 222 999 എന്ന നമ്പരില്‍ വിളിച്ച് ബുക്ക് ചെയ്യണം.
ബുക്ക് ചെയ്യുമ്പോള്‍ വരേണ്ട സമയം അറിയിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അറിയിച്ചു. മറ്റു സാധാരണ രോഗങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം. കോവിഡ്19 രോഗ നിര്‍വ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ ആശുപത്രിയില്‍ എത്താവു. അനാവശ്യ സന്ദര്‍ശനവും ആളുകള്‍ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
കാഞ്ഞങ്ങാട്, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി അതത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ശുപാര്‍ശ പ്രകാരം മാത്രം ജില്ലാ, ജനറല്‍ ആശുപത്രികളിലേക്ക് ചികിത്സ തേടി പോകാവു എന്നും ഡി എം ഒ അറിയിച്ചു.
Keywords: Kasaragod, Kerala, News, General-hospital, Cancer, Time, Cancer OP will be start on Monday in General Hospital