Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരന്തമുണ്ടായത് ചുറ്റുമതിലില്ലാത്ത കിണറില്‍; കൂടെപ്പിറപ്പുകളുടെ ശ്വാസംനിലച്ച ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് പ്രദേശവാസികള്‍, പശുവിനെ ജീവനോടെ പുറത്തെടുത്തു

കിണറില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസം മുട്ടി മരിച്ച സഹോദരങ്ങളുടെ മൃതദേഹം കണ്ട് പ്രദേശവാസികള്‍ പൊട്ടിക്കരഞ്ഞു Uppala, Kasaragod, Kerala, News, Death, Natives, Well, cow, Dead body, Brothers' death; natives shocked
ഉപ്പള: (www.kasargodvartha.com 28.05.2020) കിണറില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസം മുട്ടി മരിച്ച സഹോദരങ്ങളുടെ മൃതദേഹം കണ്ട് പ്രദേശവാസികള്‍ പൊട്ടിക്കരഞ്ഞു. പൈവെളികെ സുബ്ബയ്യക്കട്ട മജലാര്‍ ഹൗസിലെ പരേതനായ അയിത്തയുടെ മക്കളായ നാരായണ (52), ശങ്കര (40) എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് മൂന്നു മാസം പ്രായമുള്ള പശുക്കുട്ടി വീട്ടില്‍ നിന്ന് 70 മീറ്റര്‍ ദൂരെയുള്ള ചുറ്റുമതിലില്ലാത്ത കിണറിലേക്കു വീണത്.

ഇതറിഞ്ഞ സ്ഥലത്തെത്തിയ സഹോദരങ്ങളില്‍ ശങ്കരയാണ് ആദ്യം കിണറ്റിലിറങ്ങിയത്. കിണറ്റില്‍ നാല് അടി വെള്ളമുണ്ടായിരുന്നു. ശങ്കര ശ്വാസം കിട്ടാതെ കിണറ്റില്‍ കുഴഞ്ഞു വീണതു കണ്ടാണ് നാരായണയും കിണറിലേക്കിറങ്ങിയത്. ഇതോടെ അദ്ദേഹവും കുഴഞ്ഞു വീണു. തുടര്‍ന്ന് മുകളിലേക്കു തിരിച്ച് കയറാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ് കുമാറും സംഘവും എത്തി കിണറ്റില്‍ നിന്ന് ഇരുവരെയും പുറത്തെടുത്ത് മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപതിയിലെ മോര്‍ച്ചറിലേക്ക് മാറ്റി.

ഇരുവരും കൂലിപ്പണിക്ക് പോയാണ് ജിവിച്ചിരുന്നത്. സാമ്പത്തികമായി പ്രയാസമുള്ളതിനാലാണ് പഴയ കാലത്ത് ഉണ്ടായിരുന്ന കിണര്‍ ചുറ്റുമതില്‍ കെട്ടാതെ ഉപയോഗിച്ചിരുന്നത്. മരിച്ച നാരായണയും ശങ്കരയും വിവാഹിതരാണ്. ഒരു വര്‍ഷം മുമ്പാണ് ശങ്കരയുടെ വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും മക്കളില്ല. കിണറില്‍ കുടുങ്ങിയ പശുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ജീവനോടെ പുറത്തെടുത്തു.
Uppala, Kasaragod, Kerala, News, Death, Natives, Well, cow, Dead body, Brothers' death; natives shocked


Keywords: Uppala, Kasaragod, Kerala, News, Death, Natives, Well, cow, Dead body, Brothers' death; natives shocked