കാഞ്ഞങ്ങാട്: (www.kasargodvartha.com 16.05.2020) മടക്കര ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി പോയ ബോട്ട് തിരമാലയടിച്ചു യന്ത്രതകരാറ് മൂലം കടലില്‍ അകപ്പെട്ടു. ഒരു വള്ളവും തകരാറിലായി. തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് റസ്‌ക്യൂ ബോട്ട് അഴിത്തലയില്‍ നിന്നും പുറപ്പെട്ട് 11 മണിയോടെ മുഴുവന്‍ തൊഴിലാളികളെയും തകരായ ബോട്ടും സുരക്ഷിതമായി കരയിലെത്തിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് കടലില്‍ പോയത്. മീനാപ്പീസിന് 12 നോട്ടിക്കല്‍ മെല്‍ പടിഞ്ഞാറ് കടലിലാണ് ബോട്ട് അകപ്പെട്ടത്. ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡ് പി മനു, ഒ.ധനീഷ്, എം.സനിഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords: Kasaragod, Kanhangad, Kerala, News, Fishermen, Boat, boat trapped in sea rescued