city-gold-ad-for-blogger

മോശം കാലാവസ്ഥ: കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 28.05.2020) മോശം കാലാവസ്ഥയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ മെയ് 28 മുതല്‍ അര്‍ദ്ധ രാത്രിയോടെ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളത്തില്‍ നിന്ന് ആരും മല്‍സ്യ ബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ല. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഫിഷെറീസ് വകുപ്പിനോടും കോസ്റ്റല്‍ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്താന്‍ അഭ്യര്‍ത്ഥിച്ചു. പ്രസ്തുത നിര്‍ദേശം മല്‍സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോശം കാലാവസ്ഥ: കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു


Keywords:  Thiruvananthapuram, Kerala, News, Fishermen, Sea, Bad weather; Fishing banned in Kerala sea shores

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia