city-gold-ad-for-blogger

ഗള്‍ഫില്‍ നിന്നും എത്തി ലോഡ്ജുകളിലെ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ സമ്മര്‍ദം; ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയവര്‍ അങ്കലാപ്പില്‍, ഭക്ഷണത്തിനും കാശ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പ്രവാസികളുടെ വെളിപ്പെടുത്തല്‍

പാലക്കുന്ന്: (www.kasargodvartha.com 30.05.2020) ഗള്‍ഫില്‍ നിന്നും എത്തി ലോഡ്ജുകളില്‍ ക്വാറന്റേനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ ലോഡ്ജ് ഉടമകളോട് അധികൃതരുടെ സമ്മര്‍ദം. പെയ്ഡ് കോറന്റേനു വേണ്ടിയാണ് പ്രവാസികളെ നിര്‍ബന്ധിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയ നിരവധി പേരാണ് ഇത് മൂലം അങ്കലാപ്പിലായത്. അതേ സമയം പഞ്ചായത്തുകളില്‍ നിന്നും എത്തിച്ചു കൊടുക്കുന്ന ഭക്ഷണത്തിനും കാശ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഇവര്‍ വെളിപ്പെടുത്തുന്നു. പാലക്കുന്നിലെ ലോഡ്ജില്‍ കഴിയുന്ന മൂന്ന് പേരില്‍ നിന്നും ദിവസം 700 രൂപ വാടക ഈടാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഗള്‍ഫില്‍ താമസിച്ചിരുന്ന മുറിയുടെ വാടക പോലും കടം വാങ്ങി അടച്ചാണ് താനുള്‍പ്പെടെയുള്ളവര്‍ എത്തിയതെന്ന് മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ സംഘത്തിലെ പടന്ന സ്വദേശിയായ മുത്തലിബ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തനിക്കൊപ്പം വന്ന മറ്റ് രണ്ട് പേര്‍ വിസിറ്റിംഗ് വിസയില്‍ എത്തിയവരായിരുന്നു. ഇവരുടെ ടിക്കറ്റ് പോലും എടുത്ത് നല്‍കിയത് കടം വാങ്ങിയ കാശ് കൊണ്ടായിരുന്നുവെന്നു മുത്തലിബ് പറയുന്നു. തിരുവനന്തപുരത്ത് ഇറങ്ങിയ താനും മറ്റു രണ്ട് പേരും സര്‍ക്കാര്‍ ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസിലാണ് പാലക്കുന്നില്‍ എത്തിയത്.

ആകെ എട്ട് പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ തൃശ്ശൂരിലും മൂന്നു പേര്‍ മലപ്പുറത്തും ഇറങ്ങി. മലപ്പുറം വരെ മാത്രമേ ബസ് ഉള്ളുവെന്നാണ് പറഞ്ഞത്. പിന്നീട് സബ് കലക്ടര്‍ ഇടപെട്ടാണ് അതേ ബസില്‍ പാലക്കുന്നില്‍ എത്തിച്ചത്. ലോഡ്ജില്‍ മുകള്‍ നിലയിലെ ചൂടുള്ള മുറിയാണ് തങ്ങള്‍ക്ക് അനുവദിച്ചത്. ഇവിടെ എത്തി മൂന്ന് ദിവസം ആയെങ്കിലും ചൂട് കാരണം ഒന്ന് ഉറങ്ങാന്‍ പോലും പറ്റിയില്ലെന്ന് ഇവര്‍ പറഞ്ഞു. ഈ മുറിക്കാണ് 700 രൂപ ആവശ്യപ്പെട്ടത്.

ദിവസം 150 രൂപയുടെ ഭക്ഷണം നല്‍കുമെന്നാണ് പഞ്ചായത്ത് അധികൃതല്‍ പറഞ്ഞത്. കൂടുതല്‍ ഭക്ഷണം വല്ലതും ആവശ്യപ്പെട്ടാല്‍ അതിന് പ്രത്യേകം പണം നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ഭക്ഷണത്തിന്റെ പണവും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രവാസികള്‍ വെളിപ്പെടുത്തി. തങ്ങളെ പണം നല്‍കാത്ത ഏതെങ്കിലും സ്‌കൂള്‍ ക്വാറന്റേനില്‍ ആക്കിയാല്‍ മതിയെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. അതേസമയം ഇപ്പോള്‍ തങ്ങളുടെ പഞ്ചായത്ത് അധികൃതര്‍ അവിടുത്തെ ക്വാറന്റേനില്‍ പോകാന്‍ സന്നദ്ധരാകണമെന്ന് നിര്‍ദ്ദേശിച്ചതായി മുത്തലിബ് കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ എല്ലാ സഹായവും ഒരുക്കി കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ഇപ്പോള്‍ പറഞ്ഞതെല്ലാം മറക്കുകയാണെന്നാണ് പ്രവാസികള്‍ കുറ്റപ്പെടുത്തുന്നത്.

ഗള്‍ഫില്‍ നിന്നും എത്തി ലോഡ്ജുകളിലെ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ സമ്മര്‍ദം; ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയവര്‍ അങ്കലാപ്പില്‍, ഭക്ഷണത്തിനും കാശ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പ്രവാസികളുടെ വെളിപ്പെടുത്തല്‍

Keywords: Kasaragod, Kerala, News, COVID-19, Cash, Gulf, Food, Authorities needed money from Expats for Quarantine

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia