Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരുവുനായ്ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ദാരുണാന്ത്യം, ചികിത്സ അഭ്യർത്ഥിച്ച് കയറിയിറങ്ങിയത് അഞ്ച് ആശുപത്രികളിൽ

തെരുവുനായ്ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ആശുപത്രികൾ ചികിത്സ നൽകിയില്ല, ഒടുവിൽ ദാരുണാന്ത്യം 6 years old attacked by dog in telengana
ഹൈദരാബാദ്: (www.kasargodvartha.com 31.05.2020) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആറു വയസുകാരി ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെതുടർന്ന് മരിച്ചു. തെലങ്കാനയിലെ മെദ്‌ച്ചാൽ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചിലേറെ തെരുവുനായ്ക്കളുടെ ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.


6 year old girl dies on Street Dogs attack in telenkana

പരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കൾ ആദ്യം ആദിത്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ മൂന്ന് മണിക്കൂറോളം കിടത്തി. തുടർന്ന് യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല.പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിക്കാരുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ കുട്ടിയുടെ മരണത്തിന് കാരണം ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ആരോപിച്ചു. കുട്ടിയുടെ സംസ്‌കാരത്തിന് പോലും കോര്‍പ്പറേഷന്‍ പണം അനുവദിച്ചില്ലെന്നും സഹായം ചോദിച്ചെത്തിയ മാതാപിതാക്കളെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.

Summary: 6-Year-Old Attacked By Dogs In Telangana, Dies After Being Shunted Across 5 Hospitals