Join Whatsapp Group. Join now!
Aster MIMS 10/10/2023

പിറന്നാള്‍ സമ്മാനമായി പിതാവ് നല്‍കിയ സ്വര്‍ണ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി

പിറന്നാള്‍ സമ്മാനമായി പിതാവ് നല്‍കിയ സ്വര്‍ണ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാതൃക Kasaragod, Melparamba, Kerala, News, COVID-19, Birthday, Father, Student, Gold, 2nd standard student donated Gold earring to CMDRF
മേല്‍പറമ്പ്: (www.kasargodvartha.com 19.05.2020) പിറന്നാള്‍ സമ്മാനമായി പിതാവ് നല്‍കിയ സ്വര്‍ണ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാതൃക. മേല്‍പറമ്പ് കൈനോത്തെ ഫസല്‍ റഹ് മാന്‍- ഫാത്വിമ ദമ്പതികളുടെ മകളും കോളിയടുക്കം ജി യു പി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിനിയുമായ ഫസ്മിന എഫ് ആര്‍ ആണ് തന്റെ ഏഴാം പിറന്നാള്‍ സമ്മാനമായി കാത് കുത്തല്‍ നടത്തി കാതിലിടാന്‍ വേണ്ടി പിതാവ് നല്‍കിയ സ്വര്‍ണകമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
Kasaragod, Melparamba, Kerala, News, COVID-19, Birthday, Father, Student, Gold, 2nd standard student donated Gold earring to CMDRF

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു മേല്‍പറമ്പിലെത്തി ഫസ്മിനയില്‍ നിന്നും കമ്മല്‍ ഏറ്റുവാങ്ങി.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ കോവിഡ് കാരണം മരണമടഞ്ഞ വാര്‍ത്തകള്‍ ഫസ്മിന ടെലിവിഷനിലൂടെ കണ്ട് മനസ്സ് വേദനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പലരും സംഭാവനകള്‍ നല്‍കുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതില്‍ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.



Keywords: Kasaragod, Melparamba, Kerala, News, COVID-19, Birthday, Father, Student, Gold, 2nd standard student donated Gold earring to CMDRF