കാസര്‍കോട്: (www.kasargodvartha.com 30.05.2020) ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും വന്ന ഒരാള്‍ക്കും. ഈ മാസം 19 ന് കുവൈറ്റില്‍ നിന്നും വന്ന 33 വയസുകാരനും 17ന് ദുബൈയില്‍ നിന്നെത്തിയ 68 വയസുകാരനും, 21 ന് മഹാരാഷ്ട്രയില്‍ നിന്നും ബസ് മാര്‍ഗം വന്ന 29 വയസുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 73 ആയി. വീടുകളില്‍ 2987 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3595 പേരാണ് നിരീക്ഷണത്തിലുള്ളത്. 6902 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനക്ക് അയച്ചത്. 6020 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 419 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 413 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി 343 പേരെ സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, News, Kerala, COVID-19, case, Test, 2 from Gulf and one from Maharashtra covid positive in Kasaragod