Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച 10 പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍; ഒരാള്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്മാരാണ് Kasaragod, Kerala, News, District, COVID-19, Case, Report, 10 more covid positive case reported in kasargod
കാസര്‍കോട്: (www.kasargodvartha.com 31.05.2020) കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്മാരാണ്. മെയ് 27ന് ബസില്‍ തലപാടിയില്‍ വന്ന 59 വയസുകാരനും, ഒരു ടാക്‌സി കാറില്‍ ഒരുമിച്ച് മെയ് 24ന് തലപാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ളവര്‍ക്കും, മെയ് 24ന് ബസില്‍ വന്ന 30കാരനും, മെയ് 27ന് ബസില്‍ ഒരുമിച്ച് വന്ന 64ഉം 27ഉം വയസുള്ളവര്‍ക്കും, മെയ് 15ന് ബസില്‍ വന്ന 23 വയസുകാരനും, മെയ് 27ന് ട്രയിനില്‍ വന്ന് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51കാരനും, മെയ് 24ന് ബസില്‍ വന്ന ബന്ധുക്കളായ 23, 27 വയസുകാര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇതില്‍ ഏഴു പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലും മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായിരുന്നു. ദുബൈയില്‍ നിന്ന് വന്ന മെയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസുകാരന് രോഗം ഭേദമായി. ഞായറാഴ്ച കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, പിലിക്കോട് പ്രദേശങ്ങളെ പുതിയ ഹോട്ട് സ്പോട്ടുകളാക്കി.

 Kasaragod, Kerala, News, District, COVID-19, Case, Report, 10 more covid positive case reported in kasargod





Keywords: Kasaragod, Kerala, News, District, COVID-19, Case, Report, 10 more covid positive case reported in kasargod