Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂട്ടുകാര്‍ക്കൊപ്പം പാറക്കുളത്തിലേക്ക് പോയ യുവാവ് മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം പാറക്കുളത്തിലേക്ക് പോയ യുവാവ് മുങ്ങിമരിച്ചു. പോത്തന്‍കോട് പ്ലാമൂട് തിരുവോണത്തില്‍ വിജയകുമാരന്‍ നായര്‍ പുഷ്പലത Kerala, news, Thiruvananthapuram, Youth, Death, Top-Headlines, Youth drowned to death
തിരുവനന്തപുരം: (www.kasargodvartha.com 11.02.2020) കൂട്ടുകാര്‍ക്കൊപ്പം പാറക്കുളത്തിലേക്ക് പോയ യുവാവ് മുങ്ങിമരിച്ചു. പോത്തന്‍കോട് പ്ലാമൂട് തിരുവോണത്തില്‍ വിജയകുമാരന്‍ നായര്‍ പുഷ്പലത ദമ്പതികളുടെ മകന്‍ രാഹുല്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കൂട്ടുകാരോടൊപ്പം ചേങ്കോട്ടുകോണം കല്ലടിച്ചവിളയില്‍ ചീനിവിള പാറക്കുളത്തിലേക്ക് പോയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളും ഷൂസും ധരിച്ച നിലയിലായിരുന്നു രാഹുല്‍.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രേഷ്മ വിജയന് സഹോദരിയാണ്.



Keywords: Kerala, news, Thiruvananthapuram, Youth, Death, Top-Headlines, Youth drowned to death
  < !- START disable copy paste -->