കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ നടന്നത് അടിപിടി;  പ്രചരിപ്പിക്കുന്നത് മറ്റൊരു തരത്തില്‍, സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റിനെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ നടന്നത് അടിപിടി; പ്രചരിപ്പിക്കുന്നത് മറ്റൊരു തരത്തില്‍, സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റിനെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി

കാസര്‍കോട്: (www.kasaragodvartha.com 08.02.2020) കണ്ണൂര്‍ പറശ്ശിനിക്കടവ് വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചതായി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. കളനാട് അയ്യങ്കോലിലെ മുഹമ്മദ് ഷരീഫ് ആണ് പരാതിക്കാരന്‍.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വിസ്മയ പാര്‍ക്കിലേക്ക് താനും സുഹൃത്തുക്കളായ ഷരീഫ്, അബ്ദുല്ല, ഇഹ്തിശാം എന്നിവരുമൊത്ത് വിനോദ യാത്ര പോയിരുന്നു. അവിടെവച്ച് റെയ്ഡുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി തര്‍ക്കിക്കേണ്ടിവരികയും ഇത് ചെറിയ അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് പറശ്ശിനിക്കടവ് പൊലീസില്‍ സംഭവത്തിന്റെ പേരില്‍ ഒരു പെറ്റികേസ് നിലവിലുണ്ട്. അടിപിടിക്കിടെ അവിടെയുണ്ടായിരുന്നവര്‍ തങ്ങളെ പിടിച്ചുവയ്ക്കുകയും പൊലീസ് ഇടപെട്ട് മോചിപ്പിക്കുകയുമായിരുന്നു. ഈ സമയത്ത് ചിലര്‍ ഫോട്ടോയും വീഡിയോയും എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ തെറ്റായും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് ചീഫ് ഓഫീസ് അറിയിച്ചു.


Keywords: Kasaragod, Kerala, news, Social-Media, fake, complaint, Police, youth complaint against cheating case   < !- START disable copy paste -->