city-gold-ad-for-blogger

17 കഷ്ണം ഈട്ടിത്തടികള്‍ വനംവകുപ്പ് പിടിച്ചെടുത്തു; ഒരാള്‍ക്കെതിരെ കേസ്

അഡൂര്‍: (www.kasaragodvartha.com 07.02.2020)  17 കഷ്ണം ഈട്ടിത്തടികള്‍ വനംവകുപ്പ് പിടിച്ചെടുക്കുകയും സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വെള്ളച്ചേരിയിലെ ശ്രീധരനെതിരെയാണ് കേസെടുത്തത്. അഡൂര്‍ - പാണ്ടി റോഡില്‍ ബാലനടുക്കം ജംക്ഷനടുത്തുള്ള കുളിയന്‍മലയുടെ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഈട്ടിത്തടികള്‍ പിടിച്ചെടുത്തത്.

17 കഷ്ണം ഈട്ടിത്തടികള്‍ വനംവകുപ്പ് പിടിച്ചെടുത്തു; ഒരാള്‍ക്കെതിരെ കേസ്

കേസ് തുടരന്വേഷണത്തിനായി കാസര്‍കോട് റേഞ്ചിനു കൈമാറി. ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണന്‍, സെക്ഷന്‍ ഓഫീസര്‍ കെ. മധുസൂദനന്‍, ബീറ്റ് ഓഫീസര്‍മാരായ കെ. രാജു, വി വി പ്രകാശന്‍, പി. ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈട്ടിത്തടി പിടികൂടിയത്.

Keywords:  Adoor, Kerala, kasaragod, case, seized, forest, Tree branches seized; Case against one   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia