Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതുക്കിപ്പണിത തുരുത്തി ജൂമുഅ മസ്ജിദ് തുറന്നു; ഒരു നാട് മുഴുവന്‍ ആഘോഷമാക്കി ഉദ്ഘാടന ചടങ്ങ്

കാസര്‍കോട് നഗരസഭയുടെ ഭാഗമായ തുരുത്തി ഗ്രാമീണസൗന്ദര്യവും നിഷ്‌കളങ്കരായ മനുഷ്യരെയും കൊണ്ടും ഏറെ അനുഗ്രഹീതമാണ്. ചന്ദ്രിഗിരി പുഴയുടെ കാറ്റും തലോടലും Kasaragod, Kerala, news, Masjid, inauguration, Religion, Thuruthi, Juma Masjid, Prof. Alikutty Musliyar, Jifri Thangal,
കാസര്‍കോട്: (www.kasaragodvartha.com 15.02.2020) കാസര്‍കോട് നഗരസഭയുടെ ഭാഗമായ തുരുത്തി ഗ്രാമീണസൗന്ദര്യവും  നിഷ്‌കളങ്കരായ മനുഷ്യരെയും കൊണ്ടും ഏറെ അനുഗ്രഹീതമാണ്. ചന്ദ്രിഗിരി പുഴയുടെ കാറ്റും തലോടലും ഏൽക്കുന്ന തുരുത്തി വെള്ളിയാഴ്ച ഉച്ചയോടെ തികച്ചും ആഘോഷ തിമിര്‍പ്പിലായിരുന്നു. 200 വര്‍ഷം പഴക്കമുള്ള തുരുത്തി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് 1972 ല്‍ ഇടക്ക് പുതുക്കി പണിതിരുന്നുവെങ്കിലും, പതിനെട്ട് മാസം മുമ്പ് നാട്ടുകാരനായ ടി എച്ച് അഹ്മദിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മാണം തുടങ്ങി.

പുതിയ കാലത്തിന്റെ എല്ലാ സൗകര്യവും സൗന്ദര്യവും ഒത്ത് ചേര്‍ന്ന ഈ പള്ളിയുടെ പുനര്‍നിര്‍മാണം കഴിഞ്ഞുള്ള ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ജുമാ നിസ്‌ക്കാരനന്തരം ആയിരങ്ങളെ സാക്ഷിനിര്‍ത്തി സമസ്തയുടെ അദ്ധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച ജുമഅ നിസ്‌ക്കാരത്തിന് സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രോഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. അസ്സയ്യിദ് അബ്ദുർ റഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാർത്ഥാന നടത്തി.


കഴിഞ്ഞ 32 വര്‍ഷമായി തുരുത്തി ജുമാ മസ്ജിദില്‍ ഖത്വീബും മുദരിസുമായി സേവനം നടത്തുന്ന ടി കെ അഹ് മദ് ഫൈസിയെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് വേണ്ടി ആദരിച്ചു.


10 വയസ്സുള്ള മക്കള്‍ തൊട്ട് 80 വയസ്സുള്ള പ്രായം ചെന്നവര്‍ വരെ ഒരേ മനസ്സോടെ നാട്ടിലെ 280 വീടുകളില്‍ നിന്നുള്ള മഹല്‍ നിവാസികളുടെ കൂട്ടായ്മയും സ്‌നേഹപ്രകടനവും ചടങ്ങിന് പൊലിമ നല്‍കി. ഉദ്ഘാടന ചടങ്ങിനെത്തിയ ആയിരങ്ങളെ ഭക്ഷണം നല്‍കിയും പലഹാരങ്ങള്‍ നല്‍കിയുമാണ് നാട്ടുകാർ സ്വീകരിച്ചത്.

പോയ കാലത്ത് നാടിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പണവഴി സേവനം നടത്തിയ മൺമറഞ്ഞു പോയ പിതാമഹന്മാരെ തുരുത്തിയുടെ മണ്ണ് ഇന്നും ഓര്‍ക്കുന്നു. ഒരു നാടിന്റെ സ്വപ്നവും നന്മയുടെ മനസ്സും സമ്മേളിച്ചതിന്റെ നേര്‍കാഴ്ചയാണ് തുരുത്തിയില്‍ കണ്ടത്.

പുനർ നിർമ്മാണം പൂർത്തിയായ ശേഷം ഉദ്ഘാടന ചെടങ്ങിനുമുമ്പായി നാട്ടിലെ മറ്റുമതസ്ഥർക്കും പള്ളി സന്ദർശിക്കാൻ അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് ഈ സമയങ്ങളിൽ പള്ളികാണാനത്തിയിരുന്നത്. കമനീയമായ ഈജിപ്ഷ്യൻ കലയും വർണ്ണാഭമായ ദീപാലങ്കാരങ്ങളും അറേബ്യൻ കാലിഗ്രാഫിയും പേർഷ്യൻ ചാരുതയോടുള്ള നിർമ്മാണവും  പള്ളിയുടെ സൗന്ദര്യത്തിനുമാറ്റു കൂട്ടുന്നു.

ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ടി എ മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി സ്വാഗതവും ട്രഷറര്‍ ടി എ സൈനുല്‍ ആബിദീന്‍ ഹാജി നന്ദിയും പറഞ്ഞു.







Keywords: Kasaragod, Kerala, news, Masjid, inauguration, Religion, Thuruthi, Juma Masjid, Prof. Alikutty Musliyar, Jifri Thangal,    < !- START disable copy paste -->