മംഗളൂരു: (www.kasaragodvartha.com 13.02.2020) മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ചാവൂര്‍ ഉഗ്ഗനബെയിലെ കിരണ്‍ കുമാര്‍(26), ബംഗാരപദെയിലെ ഗുണപാല്‍ (25), നീര്‍മാര്‍ ഗവണ്ടേമാറിലെ സുഭാഷ് (29) എന്നിവരെയാണ് മംഗളൂരു കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലാറയില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളോട് ഉഗ്ഗനബെയ്ലിലേക്കുള്ള വഴി സംഘം ചോദിക്കുകയും വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പെണ്‍കുട്ടികളെ യുവാക്കള്‍ പിടികൂടി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പെണ്‍കുട്ടികള്‍ ഇവരുടെ കയ്യില്‍ കടിച്ച ശേഷം ഓടി രക്ഷപ്പെട്ട് മദ്രസയിലെത്തി വിവരം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്രസാ അധികൃതരാണ് കൊണാജെ പോലീസില്‍ പരാതി നല്‍കിയത്.
Keywords: Mangalore, Karnataka, news, arrest, Molestation-attempt, case, Students, Three arrested over attempt-to-rape female madrasa students < !- START disable copy paste -->