Join Whatsapp Group. Join now!
Aster MIMS 10/10/2023

തസ്ലീമിന്റെ കൊലപാതകം; കൊലയാളി സംഘത്തിന് കാര്‍ വിട്ടുകൊടുത്ത വിട്ള സ്വദേശികൂടി പോലീസ് പിടിയില്‍, അറസ്റ്റ് നീളുന്നു, തസ്ലീമിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് സഹതടവുകാരന്‍?

ചെമ്പിരിക്ക സ്വദേശി തസ്ലീമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തിന് കാര്‍ വിട്ടുകൊടുത്ത വിട്‌ള സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ Kasaragod, Kerala, news, Murder-case, Trending, Chembarika, Police, arrest, Mangalore, Thasleem murder; Vitla native in police custody
കാസര്‍കോട്: (www.kasaragodvartha.com 05.02.2020) ചെമ്പിരിക്ക സ്വദേശി തസ്ലീമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തിന് കാര്‍ വിട്ടുകൊടുത്ത വിട്‌ള സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടും ഉപ്പളയിലുമായി അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും സൂത്രധാരനെ കുറിച്ചുള്ള സൂചനകള്‍ നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്നും കര്‍ണാടക പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹുബ്ലി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കാറിലുണ്ടായിരുന്ന ചിലരെയും കാസര്‍കോട്ടുകാരനെയും ഇയാളുടെ സുഹൃത്തിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അക്രമി സംഘം സഞ്ചരിച്ച കാറും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

അതിനിടെ തസ്ലീമിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് കൊലയാളി സംഘത്തിന് വിവരം നല്‍കി ഗുല്‍ബര്‍ഗ ജയിലിലെ സഹതടവുകാരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.



Keywords: Kasaragod, Kerala, news, Murder-case, Trending, Chembarika, Police, arrest, Mangalore, Thasleem murder; Vitla native in police custody  < !- START disable copy paste -->