Join Whatsapp Group. Join now!
Aster MIMS 10/10/2023

ടി ഇ അബ്ദുല്ല മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്

വാശിയേറിയ തെരെഞ്ഞടുപ്പിനൊടുവില്‍ ടി ഇ അബ്ദുല്ലയെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ Kasaragod, Kerala, news, Muslim-league, president, TE Abdulla elected as Muslim League Kasaragod district president
കാസര്‍കോട്: (www.kasargodvartha.com 17.02.2020) ടി ഇ അബ്ദുല്ലയെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ മുതല്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ വെച്ചാണ് ടി ഇയെ ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞടുത്തത്. മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പില്‍ എം എല്‍ എ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം സി ഖമറുദ്ദീന്‍ പ്രസിഡണ്ട് പദം ഒഴിഞ്ഞതിനെ തുടര്‍ന്ന് ടി ഇ അബ്ദുല്ലയെ ആക്റ്റിംഗ് പ്രസിഡണ്ടായി നിയമിച്ചിരുന്നു.

തുര്‍ന്നാണ് പ്രസിഡണ്ടിനെ തെരെഞ്ഞടുക്കുന്നതിനായി പാര്‍ട്ടി യോഗം ചേര്‍ന്നത്. കല്ലട്ര മാഹിന്‍ ഹാജിയുടെ പേരും പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. സംസ്ഥാന നേതാക്കളായ അബ്ദുര്‍ റഹ് മാന്‍ കല്ലായി, എം സി മാഹിന്‍ ഹാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Keywords: Kasaragod, Kerala, news, Muslim-league, president, TE Abdulla elected as Muslim League Kasaragod district president
  < !- START disable copy paste -->