ബന്തിയോട്: (www.kasargodvartha.com 07.02.2020) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ശിരിബാഗിലു സ്വദേശി അബ്ദുല്‍ സമദ്- സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. മംഗളൂരു പി എ എഞ്ചിനീയറിംഗ് കോളജിലെ അവസാന വർഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.
ഷാബിലും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. അസീം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷാബിലിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ ബസിലാണ് ഇവര്‍ കോളജിലേക്ക് പോവുന്നത്. വെള്ളിയാഴ്ച ബൈക്കെടുക്കുകയായിരുന്നു. ഏക സഹോദരി നവാല്‍.
Keywords: Kasaragod, Kerala, news, Bandiyod, Death, Accidental Death, Student died in Accident at Bandiyod
< !- START disable copy paste -->