കാസര്‍കോട്: (www.kasargodvartha.com 04.02.2020) 5,500 ഓളം പാമ്പുകളെ പിടികൂടിയ മുഹമ്മദിന് കടിയേല്‍ക്കുന്നത് ഇതാദ്യം. ഇത്രയേറെ പാമ്പുകളെ പിടികൂടിയെങ്കിലും ഒരു തവണ പോലും കടിയേല്‍ക്കാതെ അതീവ ശ്രദ്ധയോടെയാണ് ഇഴജന്തുവിനോട് മുഹമ്മദ് ഇടപെട്ടുവന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അരമങ്ങാനത്തെ അഷ്‌റഫിന്റെ വീട്ടില്‍ പാമ്പിനെ കണ്ടുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് പാഞ്ഞെത്തിയത്. പരിശോധനയില്‍ അണലി വിറക് പുരയില്‍ ഉള്ളതായി കണ്ടെത്തി. വാല്‍ പുറത്തുകണ്ടതോടെ പിടികൂടി പുറത്തിടുന്നതിനിടയില്‍ അട്ടിവെച്ച വിറകുകള്‍ നിരങ്ങിവീണു. ഇതോടെ പാമ്പ് മുഹമ്മദിന്റെ വയറില്‍ മൂന്നു തവണ കടിക്കുകയായിരുന്നു. കടിയേറ്റിട്ടും പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് മുഹമ്മദ് നാട്ടുകാരോടൊപ്പം ആശുപത്രിയില്‍ എത്തിയത്.
വയറിന് കടിയേറ്റതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ മുഹമ്മദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് രാജവെമ്പാലയും 3,000 ത്തോളം മൂര്‍ഖനും മുഹമ്മദ് ഇതുവരെയായി പിടികൂടിയിട്ടുണ്ട്. കാസര്‍കോട്ട് പാമ്പ് പിടുത്തക്കാരുടെ എണ്ണം വളരെ കുറവാണ്. ജനങ്ങള്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഓരോ സ്ഥലങ്ങളിലും ഓടിയെത്താറുള്ള മുഹമ്മദിന് ഉണ്ടായ അപകടം വേദനയോടെയാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാമ്പു കടിയേറ്റ് ധരിച്ച ഷര്‍ട്ട് പോലും കീറിയിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Snake, snake bite, General-hospital, hospital, Injured, Story about Mohammed Aramanganam
< !- START disable copy paste -->