city-gold-ad-for-blogger

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്‌കാരം ആസ്‌ക് ആലംപാടിക്ക്

തിരുവനന്തപുരം: (www.kasargodvartha.com 16.02.2020) മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്‌കാരം ആസ്‌ക് ആലംപാടിക്ക്. നെഹ്റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ മികച്ച യൂത്ത് ക്ലബിനുള്ള സംസ്ഥാനതല അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട് ക്ലബ്ബ് അര്‍ഹത നേടി.

2018 കാലയളവില്‍ ആരോഗ്യ-ജീവകാരുണ്യ, പ്രതിരോധ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക-സന്നദ്ധ സേവനം, കലാ-കായിക പ്രവര്‍ത്തനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍,ലഹരി നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, തുടങ്ങിയ നിരവധി മേഖലകളില്‍ ക്ലബ് നല്‍കിയ സംഭാവനകളെ അംഗീകരിച്ച് കൊണ്ടാണ് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹതനേടിയത്. 2020 ഫെബ്രവരി 24ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനതപുരം അയ്യങ്കലി ഹാളില്‍ (വിജെടി ഹാള്‍) വച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലബിന് പുരസ്‌കാരം സമ്മാനിക്കും.

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്‌കാരം ആസ്‌ക് ആലംപാടിക്ക്

Keywords:  Thiruvananthapuram, Award, Winner, Club, Top-Headlines, News, Kerala, Alampadi, Arts and Sports Club, Special jury award, Special jury award for Alampadi Arts and Sports Club < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia