Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫാസിസ്റ്റ് ഭരണകൂടത്തിനതിരെ ആസാദി പ്രതിജ്ഞയെടുത്തും പ്രതിഷേധിച്ചും സ്ഥാപകദിനാഘോഷം നടത്തി എസ് കെ എസ് എസ് എഫ്

ഫെബ്രുവരി 19 എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിലെ 260 യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ Kasaragod, Kerala, news, SKSSF, SKSSF Foundation day celebrated
കാസര്‍കോട്: (www.kasargodvartha.com 19.02.2020) ഫെബ്രുവരി 19 എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിലെ 260 യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൗരത്വ നിയമം പാസാക്കി മതേതര ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനതിരെയുള്ള കനത്ത പ്രതിഷേധമായിരുന്നു എല്ലാ കേന്ദ്രങ്ങളില്‍ നടന്നത്. ആസാദി പ്രതിജ്ഞക്ക് പുറമെ, പതാക ഉയര്‍ത്തല്‍, മധുരവിതരണം, ആദരവ്, ശുചീകരണം, ഹാന്മാരുടെ മഖ്ബറ സിയാറത്ത് തുടങ്ങിയ പരിപാടികളാണ് നടന്നത്.

പരിപാടിയുടെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം എം ഐ സിയില്‍ വെച്ച് നടന്നു. സമസ്ത കാസര്‍കോട് ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി പതാക ഉയര്‍ത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി പി അലി ഫൈസി മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആസാദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി മുഷ്താഖ് ദാരിമി ആമുഖ ഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ ഇസ്മാഈല്‍ അസ്ഹരി, വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല അര്‍ഷദി, വൈസ് പ്രസിഡണ്ടുമാരായ ശറഫുദ്ദീന്‍ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജോ. സെക്രട്ടറി പി എച്ച് അസ്ഹരി ആദൂര്‍,  ജില്ലാ സെക്രട്ടറിയേറ്റ് അംഗംങ്ങളായ റസാഖ് അസ്ഹരി മഞ്ചേശ്വരം, റഫീഖ് മൗലവി നീലേശ്വരം, കബീര്‍ ഫൈസി കുമ്പള, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ലത്തീഫ് കൊല്ലമ്പാടി, സിറാജുദ്ദീന്‍ ഖാസിലേന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, news, SKSSF, SKSSF Foundation day celebrated