city-gold-ad-for-blogger

രാജ്യത്തെ 'പൗരന്മാര്‍' പാര്‍ലെമെന്റിനും കോടതിക്കും മേലെയാണ്: പി സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 03/02/2020)  കോടതിക്കും പാര്‍ലമെന്റിനും മേലെയാണ് പൗരനെന്ന് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍. എസ് ഐ ഒയും ജി ഐ ഒയും സോളിഡാരിറ്റിയും കാസര്‍കോട്ട് സംഘടിപ്പിച്ച ആസാദി സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാവകാശങ്ങള്‍ വക വെച്ച് കൊടുക്കാതാവുമ്പോള്‍ കോടതിയുടെയും പാര്‍ലമെന്റിന്റെയും പ്രസക്തി നഷ്ടമാവുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന്റെ അജണ്ടകള്‍ പ്രബുദ്ധരെന്ന് കരുതുന്നവര്‍ പോലും ശ്രദ്ധിച്ചില്ല. ഈ സമരങ്ങള്‍ മുമ്പേ നടക്കേണ്ടിയിരുന്നു. ബാബരിയും നോട്ട് നിരോധനവും കാശ്മീറും അടക്കമുള്ള വിഷയങ്ങള്‍ കടന്ന് പോയിട്ടും നമ്മള്‍ പൗരത്വ ഭേദഗതി നിയമം വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ആര്‍ എസ് എസിന് ഇന്ത്യയില്‍ യാതൊരു സ്വീകാര്യതയും ഇല്ലെന്നും അവരുടെ സ്വപ്നങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ വെറും ന്യൂനപക്ഷമായ അവര്‍ക്ക് സാധിക്കില്ലെന്നും വേണമെങ്കില്‍ അവര്‍ക്ക് ഇന്ത്യ വിട്ട് വേറൊരു രാഷ്ട്രം പണിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരങ്ങള്‍ എന്‍ ആര്‍ സിക്കും സി എ എക്കുമെതിരെ മാത്രമല്ലെന്നും ലോകത്ത് നിലനില്‍ക്കുന്ന എല്ലാ വംശീയ അധീശത്വങ്ങള്‍ക്കും എതിരാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ആര്‍ യൂസുഫ് പറഞ്ഞു. ഭയമാണ് പലയിടത്തും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് അവസരം കൊടുത്തത്. എന്നാല്‍ ഇന്ത്യയില്‍ ഭയം നിലനില്‍ക്കുന്നില്ല എന്നത് പ്രതീക്ഷ നല്‍കുന്നതെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി വി ജമീല, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ. ഒ സംസ്ഥാന സമിതി അംഗം അന്‍വര്‍ സ്വലാഹുദ്ദീന്‍, ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ് മദ്, ഷാനവാസ് ഖാസിമി കോട്ടയം, അഷ്‌റഫ് ഹുദവി പാടലടുക്ക, ഷഫീഖ് നസറുല്ല, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാക്കളായ ജയിന്‍സി ജോണ്‍, ഡേവിസ് ടൈറ്റസ്, ഡോ. ഷഫ്‌ന മൊയ്തു, എം എ നജീബ്, കെ പി എസ് വിദ്യാനഗര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിറാജുദ്ദീന്‍ മുജാഹിദ്, അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, ഷാമസ് മൊയ്തീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ്, അഷ്‌റഫ് ബായാര്‍, വി കെ ജാസ്മിന്‍, റൈഹാനത്ത് അബ്ദുര്‍ റഹ് മാന്‍, ഇസ്മാഈല്‍ പള്ളിക്കര, തബ്ഷീര്‍ കമ്പാര്‍, ആഫിയ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യു സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റാസിഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു.

  രാജ്യത്തെ 'പൗരന്മാര്‍' പാര്‍ലെമെന്റിനും കോടതിക്കും മേലെയാണ്: പി സുരേന്ദ്രന്‍

Keywords:   Kerala, kasaragod, news, SIO, Protest, court, CAA, NRC, P surendran, SIO protest conducted against CAA

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia