ഉദുമ: (www.kasaragodvartha.com 10.02.2020) വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് ദമ്പതിമാര്‍ മാതൃകയായി. മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച ഉദയമംഗലത്തെ കെ ടി കൃഷ്ണനും ഭാര്‍ഗവിയും അവരുടെ 50-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് ഉദുമ ഗവ. എല്‍ പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രുചിക്കനുസൃതമായ ഇരുന്നൂറോളം വായനാ പുസ്തകങ്ങളുമായി കുടുംബ അംഗങ്ങള്‍ക്കൊപ്പം സ്‌കൂളിലെത്തിയത്.
വീട്ടില്‍ കേക്ക് മുറിക്കലും സദ്യയൊരുക്കങ്ങളും വേണ്ടെന്ന് വെച്ച് അക്ഷരങ്ങളോടും പുസ്തകങ്ങളോടും ആദരവ് പുലര്‍ത്തുന്ന ഈ ദമ്പതികളുടെ മാതൃകയില്‍ പുതുമ തോന്നിയ പി ടി എയും അധ്യാപകരും സ്‌കൂളില്‍ അതൊരു ചടങ്ങാക്കി മാറ്റി അവര്‍ക്ക് 50ാം വിവാഹ വാര്‍ഷിക ആശംസകളും നേര്‍ന്നു. പുസ്തക വിതരണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗമായ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി പുഷ്പലത, പി വി ഭാസ്‌കരന്‍, കെ വി വിശാലാക്ഷന്‍, എ വി ഹരിഹരസുധന്‍, അബ്ബാസ് കല്ലട്ര, പത്മാവതി, അജിത് സി കളനാട്, കെ വി കൃഷ്ണപ്രസാദ് വൈദ്യര്‍, പി പി ശ്രീധരന്‍, അശോകന്‍ പാക്യാര, പി സുശീല എന്നിവര്‍ പ്രസംഗിച്ചു.
Keywords: Uduma, kasaragod, Kerala, news, Merchant-navy, Anniversary, school, Rtd. Merchant navy officer gift books for students on Wedding anniversary day < !- START disable copy paste -->