Join Whatsapp Group. Join now!
Aster MIMS 10/10/2023

പോസ്റ്റ് ഓഫീസിന് തപാല്‍ വകുപ്പ് വാടക ഇനത്തില്‍ നല്‍കുന്നത് 100 രൂപ; കെട്ടിടം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാനുള്ള നീക്കത്തോടെ തെക്കില്‍ ബ്രാഞ്ച് പോസ്‌റ്റോഫീസിന്റെ തുടര്‍പ്രവര്‍ത്തനം ആശങ്കയില്‍

രാജ്യത്ത് എവിടെയെങ്കിലും 100 രൂപ മാസ വാടകയ്ക്ക് ഒരു തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ ബ്രാഞ്ച് Chattanchal, kasaragod, news, Post Office., National highway, Rs 100 Rent for this Post office!
ചട്ടഞ്ചാല്‍: (www.kasaragodvartha.com 05.02.2020) രാജ്യത്ത് എവിടെയെങ്കിലും 100 രൂപ മാസ വാടകയ്ക്ക് ഒരു തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസായിരിക്കും. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും വെറും 100 രൂപ മാത്രമാണ് വര്‍ഷങ്ങളായി തെക്കില്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസിന് അനുവദിച്ചുവരുന്നത്. 400 രൂപയാണ് പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സ്വകാര്യ വ്യക്തി വാടക ഇനത്തില്‍ വാങ്ങിവന്നിരുന്നത്. ഇതില്‍ 300 രൂപ ഇവിടുത്തെ ജീവനക്കാരുടെ തുച്ഛമായ ശമ്പളത്തില്‍ നിന്നാണ് നല്‍കിവന്നിരുന്നത്.


ഈ കെട്ടിടമാണ് ദേശീയപാത വികസനത്തിന്റെ പേരില്‍ ഇല്ലാതാകുന്നത്. പോസ്റ്റ് ഓഫീസ് ഇവിടെ നിന്നും 100 രൂപ വാടകയ്ക്ക് ഇനി എവിടേക്ക് മാറ്റുമെന്ന ആശങ്കയാണ് ജീവനക്കാരും നാട്ടുകാരും ഉന്നയിക്കുന്നത്. ചട്ടഞ്ചാലില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു പോലുള്ള ഒരു കെട്ടിടം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 5,000 രൂപയെങ്കിലും മാസ വാടക നല്‍കേണ്ടി വരും. അതുകൊണ്ടു തന്നെ ഈ തുക പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് അനുവദിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

പുതിയ കെട്ടിടത്തിനു വേണ്ടി പോസ്റ്റുമാസ്റ്റര്‍ വാസുദേവ ഭട്ടും പോസ്റ്റുമാന്മാരായ നാരായണന്‍, രാധ എന്നിവര്‍ മുട്ടാത്ത വാതിലുകളില്ല. ചട്ടഞ്ചാല്‍ ടൗണില്‍ മുറികളില്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോസ്‌റ്റോഫീസ് മാറ്റേണ്ടിവരുമെന്ന അവസ്ഥയിലാണ്. സൗകര്യപ്രദമല്ലാത്ത സ്ഥലത്തേക്ക് പോസ്‌റ്റോഫീസ് മാറ്റിയാല്‍ അത് ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഒരേ പോലെ ദുരിതമാണ് സമ്മാനിക്കുക. സ്വകാര്യ വ്യക്തിയുടെ ഔദാര്യം കൊണ്ടാണ് വലിയ വാടകയുണ്ടായിട്ടും 400 രൂപയ്ക്ക് മുറി നല്‍കിയിരുന്നത്.

Keywords: Chattanchal, kasaragod, news, Post Office., National highway, Rs 100 Rent for this Post office! < !- START disable copy paste -->