Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്റ്റേഷനറി കടയിലും സമീപത്തെ ഹോട്ടലിലും കവര്‍ച്ച

സ്റ്റേഷനറി കടയിലും സമീപത്തെ ഹോട്ടലിലും കവര്‍ച്ച. ബദിയഡുക്ക മീത്തലെ ബസാറില്‍ ബീജന്തടുക്കയിലെ മുഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറിക്കടയിലും Badiyadukka, Kerala, news, kasaragod, Robbery, Hotel, Robbery in shops at Badiyadukka
ബദിയടുക്ക: (www.kasaragodvartha.com 26.02.2020) സ്റ്റേഷനറി കടയിലും സമീപത്തെ ഹോട്ടലിലും കവര്‍ച്ച. ബദിയഡുക്ക മീത്തലെ ബസാറില്‍ ബീജന്തടുക്കയിലെ മുഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറിക്കടയിലും സമീപത്തെ മൂകമ്പാറയിലെ ഇബ്രാഹിമിന്റെ ഹോട്ടലിലുമാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. ഇരു കടകളുടെയും പൂട്ടുപൊളിച്ച നിലയിലായിരുന്നു. മുഹമ്മദിന്റെ കടയില്‍ നിന്ന് ആയിരത്തോളം രൂപയും ബിസ്‌ക്കറ്റ്, ബീഡി പാക്കറ്റുകളും മോഷ്ടിച്ചു. ഇബ്രാഹിമിന്റെ ഹോട്ടലില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരുന്നു.


Keywords: Badiyadukka, Kerala, news, kasaragod, Robbery, Hotel, Robbery in shops at Badiyadukka < !- START disable copy paste -->