city-gold-ad-for-blogger

പോളിടെക്‌നിക്ക് ക്യാന്റീനില്‍ മോഷണത്തിന് കയറിയയാളെ കാവല്‍ക്കാര്‍ പൂട്ടിയിട്ട് പിടികൂടി പോലീസിലേല്‍പിച്ചു

കാഞ്ഞങ്ങാട്: (www.kasaragodvartha.com 27.02.2020) പോളിടെക്‌നിക്ക് ക്യാന്റീനില്‍ മോഷണത്തിന് കയറിയയാളെ കാവല്‍ക്കാര്‍ പൂട്ടിയിട്ട് പിടികൂടി പോലീസിലേല്‍പിച്ചു. പള്ളിക്കരയിലെ രാധാകൃഷ്‌ണെന്‍ (51) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ നിത്യാനന്ദാ പോളി ടെക്‌നിക്കിലെ ക്യാന്റീനിലാണ് ഇയാള്‍ മോഷണത്തിന് കയറിയത്.

മോഷണ ശ്രമത്തിനിടെ പാചകക്കാരന്‍ എഴുന്നേറ്റ് ബഹളംവെച്ചതോടെ ഓടി വടക്കുഭാഗത്തെ ക്യാന്റീനില്‍ കയറുകയായിരുന്നു. മുന്‍ഭാഗത്തെ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. മോഷ്ടാവ് അകത്തുണ്ടെന്ന് ഉറപ്പിച്ച പൊളിടെക്‌നിക്കിലെ കാവല്‍ക്കാരായ രാജേഷും സുനില്‍കുമാറും ചേര്‍ന്ന് വാതില്‍ പുറമെനിന്ന് പൂട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോളിടെക്‌നിക്ക് ക്യാന്റീനില്‍ മോഷണത്തിന് കയറിയയാളെ കാവല്‍ക്കാര്‍ പൂട്ടിയിട്ട് പിടികൂടി പോലീസിലേല്‍പിച്ചു

Keywords: Kanhangad, Kerala, kasaragod, Polytechnic, Robbery-Attempt, Police, arrest, accused, Robbery in attempt in Polytechnic canteen; accused arrested   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia