റിയാസ് മൗലവി വധം:  അന്വേഷണ ഉദ്യോഗസ്ഥനടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 97 സാക്ഷികളുടെ വിസ്താരം കഴിഞ്ഞു, പ്രതിഭാഗത്തെ ഏക സാക്ഷിയുടെ വിസ്താരം 25ന്, ഇതിനു ശേഷം അന്തിമവാദം, വിധി മാര്‍ച്ചിലുണ്ടായേക്കും

റിയാസ് മൗലവി വധം: അന്വേഷണ ഉദ്യോഗസ്ഥനടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 97 സാക്ഷികളുടെ വിസ്താരം കഴിഞ്ഞു, പ്രതിഭാഗത്തെ ഏക സാക്ഷിയുടെ വിസ്താരം 25ന്, ഇതിനു ശേഷം അന്തിമവാദം, വിധി മാര്‍ച്ചിലുണ്ടായേക്കും

കാസര്‍കോട്:  (www.kasaragodvartha.com 13.02.2020) റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ചയും വാദം തുടര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 97 സാക്ഷികളുടെയും വിസ്താരം ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇനി പ്രതിഭാഗം ആവശ്യപ്രകാരം ഏക സാക്ഷിയുടെ വിസ്താരം ഫെബ്രുവരി 25ന് നടക്കും.

അന്നത്തെ ക്രൈംബ്രാഞ്ച് സി ഐ ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരനടക്കമുള്ളവരെയാണ് നേരത്തെ വിസ്തരിച്ചത്. മൂന്ന് ശാസ്ത്രീയ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെയും വിസ്തരിച്ചിട്ടുണ്ട്. പ്രതിഭാഗത്തിന്റെ ഏക സാക്ഷിയെ വിസ്തരിച്ചതിനു ശേഷം കേസില്‍ അന്തിമ വാദം നടക്കും. മാര്‍ച്ചോടെ കേസില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാസര്‍കോട് ചൂരിയിലെ മദ്‌റസാ അധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി 2017 മാര്‍ച്ച് 21ന് രാത്രിയാണ് കൊല ചെയ്യപ്പെട്ടത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന്‍, അഡ്വ. സാജിദ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സുനില്‍ കുമാറുമാണ് ഹാജരായത്.


 Keywords: Kasaragod, Kerala, news, Murder-case, Trending, Investigation, Accuse, court, Riyas Moulavi murder; Opponent witness's hearing on 25th   < !- START disable copy paste -->