Join Whatsapp Group. Join now!
Aster MIMS 10/10/2023

കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; കര്‍ണാടക അതിര്‍ത്തിയില്‍ പഞ്ചറായ കാറിന്റെ ടയറില്‍ നിന്നും ഇരുമ്പ് ദണ്ഡ് കണ്ടെത്തി, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവിയെ അപായപ്പെടുത്താന്‍kasaragod, Kerala, news, Police, enquiry, complaint, Youth
കാസര്‍കോട്: (www.kasaragodvartha.com 28.02.2020) കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. ഇതുസംബന്ധിച്ച് കര്‍ണാടക പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് രാത്രി 10.40 മണിയോടെ മംഗളൂരു അയലങ്ങാടി ബെള്ളൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് വരുന്നതിനിടയില്‍ വിജനമായ സ്ഥലത്തു വെച്ച് ത്വാഖ സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പഞ്ചറായിരുന്നു.

ഡ്രൈവര്‍ വണ്ടിയില്‍ നിന്നുമിറങ്ങി ടയര്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ ഒരു യുവാവ് ബൈക്കിലെത്തി സഹായം വേണമോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ടയര്‍ മാറ്റിക്കഴിഞ്ഞതിനാല്‍ ഡ്രൈവര്‍ സഹായം നിരസിച്ചു. ഇതോടെ ബൈക്കില്‍ വന്ന യുവാവ് തിരിച്ചുപോയി. പിറ്റേ ദിവസം കേടായ ടയര്‍ പഞ്ചറൊട്ടിക്കാന്‍ അഴിച്ചപ്പോഴാണ് ടയറിനകത്ത് മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. ഡ്രൈവര്‍ സൈഫുദ്ദീന്‍ ഇക്കാര്യം ത്വാഖ അഹ് മദ് മൗലവിയെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുമ്പ് ദണ്ഡ് ബന്തവസിലെടുത്തു. തന്നെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ചിലര്‍ തന്റെ പിന്നാലെയുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ക്ക് ത്വാഖ അഹ് മദ് മൗലവി നേതൃത്വം നല്‍കി വരികയാണ്. ഇതുകൂടാതെ അടുത്തിടെ പൗരത്വ ഭേദഗതി നിയമത്തെ ത്വാഖ അഹ് മദ് മൗലവി അനുകൂലിച്ചുവെന്ന രീതിയില്‍ വ്യാജ പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ താന്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചിട്ടില്ലെന്ന് ത്വാഖ അഹ് മദ് മൗലവി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും പൗരത്വ വിരുദ്ധ സമരങ്ങള്‍ വ്യത്യസ്തമാണെന്നും ഇക്കാര്യത്തില്‍ കര്‍ണാടകയില്‍ പ്രക്ഷോഭം നയിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് പറഞ്ഞത്. ഇതിനെയാണ് ചിലര്‍ വളച്ചൊടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ എത്തുമ്പോള്‍ ത്വാഖ അഹ് മദ് മൗലവിക്ക് പോലീസ് സുരക്ഷ നല്‍കുന്നുണ്ട്.


Keywords: Kasaragod, Kerala, news, Police, enquiry, complaint, Youth, Qazi Thwaqa Ahmed Moulavi, Qazi Thwaqa Ahmed Moulavi files police complaint, says attempts were made to kill him; probe on < !- START disable copy paste -->