city-gold-ad-for-blogger

ഫാസിസ്റ്റ് ഭീഷണികളെ ചെറുക്കാന്‍ മതേതര കൂട്ടായ്മയിലൂടെ കഴിയും: സിറാജ് സേട്ട്

ദോഹ: (www.kasargodvartha.com 03.02.2020) കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തേയും ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളെയും ചെറുക്കാന്‍ മതേതര കൂട്ടായ്മകളിലൂടെ സാധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'മൈല്‍സ് ടു ഗോ, വിആര്‍ അറ്റ് 25' സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം തുമാമ കെ എം സി സി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി
സംസ്ഥാന പ്രസിഡന്റ് എസ് എം. ബഷീര്‍, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി. കരീം, എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ആയിറ്റി, തായമ്പക്കം കുഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു.

ഫാസിസ്റ്റ് ഭീഷണികളെ ചെറുക്കാന്‍ മതേതര കൂട്ടായ്മയിലൂടെ കഴിയും: സിറാജ് സേട്ട്


Keywords:  Gulf, news, Top-Headlines, Doha, Muslim-league, KMCC, Qatar, Qatar KMCC, Qatar KMCC 'Miles to go, we are at 25' silver jubilee conducted
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia