Join Whatsapp Group. Join now!
Aster MIMS 10/10/2023

പയ്യന്നൂര്‍ സ്വദേശി പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു

പയ്യന്നൂര്‍ സ്വദേശി പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. ചലച്ചിത്ര നടന്‍ പയ്യന്നൂര്‍ കോറോം ചാലക്കോട്ടെ പുല്ലേരി വാധ്യര്‍ ഇല്ലത്ത് പി വി Payyanur, Kerala, news, Kannur, Natives, High-Court, PV Kunhikrishan appointed as Kerala High court judge
പയ്യന്നൂര്‍: (www.kasaragodvartha.com 11.02.2020) പയ്യന്നൂര്‍ സ്വദേശി പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. ചലച്ചിത്ര നടന്‍ പയ്യന്നൂര്‍ കോറോം ചാലക്കോട്ടെ പുല്ലേരി വാധ്യര്‍ ഇല്ലത്ത് പി വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി- ലീല അന്തര്‍ജ്ജനം ദമ്പതികളുടെ മകനായ കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ എറണാകുളം വടുതല ഗ്രീന്‍ ഗാര്‍ഡന്‍സിലാണ് താമസം.


വ്യാഴാഴ്ച ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. ഒരു വര്‍ഷത്തോളമായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലായിരുന്ന നിയമനം സംബന്ധിച്ചുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് പുറപ്പെടുവിച്ചത്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയതിന് ശേഷം 1989ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. 24 വര്‍ഷമായി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: നിത. സുമന്‍, സുനയന എന്നിവര്‍ മക്കളാണ്.

Keywords: Payyanur, Kerala, news, Kannur, Natives, High-Court, PV Kunhikrishan appointed as Kerala High court judge  < !- START disable copy paste -->