നവ്യ ജീവനൊടുക്കിയത് കാമുകന്‍ പരസ്യമായി മുഖത്തടിച്ചതില്‍ മനംനൊന്തെന്ന് സൂചന; കൂട്ടുകാരികളുടെയും സഹോദരിയുടെയും മൊഴി പോലീസിന് ലഭിച്ചു, ആത്മഹത്യാ പ്രേരണയ്ക്ക് കാമുകനെ കസ്റ്റഡിയിലെടുക്കും

നവ്യ ജീവനൊടുക്കിയത് കാമുകന്‍ പരസ്യമായി മുഖത്തടിച്ചതില്‍ മനംനൊന്തെന്ന് സൂചന; കൂട്ടുകാരികളുടെയും സഹോദരിയുടെയും മൊഴി പോലീസിന് ലഭിച്ചു, ആത്മഹത്യാ പ്രേരണയ്ക്ക് കാമുകനെ കസ്റ്റഡിയിലെടുക്കും

കാഞ്ഞങ്ങാട്: (www.kasaragodvartha.com 11.02.2020) മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ പ്രകാശിന്റെ മകളും ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ നവ്യ (17) ജീവനൊടുക്കിയത് കാമുകന്‍ പരസ്യമായി മുഖത്തടിച്ചതില്‍ മനംനൊന്തെന്ന് സൂചന. ഇതുസംബന്ധിച്ച് കൂട്ടുകാരികളുടെയും സഹോദരിയുടെയും നിര്‍ണായക മൊഴി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിനകത്ത് നവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 'എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നു വ്യക്തമാക്കുന്ന കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം നവ്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചാണ് കൂട്ടുകാരികളുടെയും സഹോദരിയുടെയും നിര്‍ണായക മൊഴി പോലീസിന് ലഭിച്ചത്. വീടിനടുത്തുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവ സമാപന ദിവസമായിരുന്നു സംഭവം. നവ്യയും മാതാപിതാക്കളും മൂത്തസഹോദരിയും രാവിലെ മുതല്‍ ക്ഷേത്രോത്സവ സ്ഥലത്തായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ക്ഷേത്ര മതില്‍കെട്ടിന് പുറത്ത് നാട്ടുകാര്‍ ഉത്സവം കണ്ടുകൊണ്ടിരിക്കെ നവ്യയും കാമുകനും ഒരുമിച്ചുണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാമുകന്‍ രണ്ടു തവണ പെണ്‍കുട്ടിയെ മുഖത്തടിച്ചത്. തന്നെ മര്‍ദിച്ച വിവരം നവ്യ ക്ഷേത്രപരിസരത്തുണ്ടായിരുന്ന സഹോദരിയെയും അറിയിച്ചിരുന്നു.

ഇക്കാര്യം അച്ഛനോട് പറയട്ടെയെന്ന് പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞുകൊള്ളാമെന്നും തനിക്ക് തലവേദനിക്കുന്നു എന്നും പറഞ്ഞാണ് വീട്ടിലേക്ക് പോയത്. പരിസരവാസിയായ ബന്ധുവായ യുവാവാണ് നവ്യയെ ബൈക്കില്‍ വീട്ടിലെത്തിച്ചത്. പിന്നാലെ 3.30 മണിയോടെ മൂത്തസഹോദരി വീട്ടിലെത്തിയപ്പോഴാണ് നവ്യയെ കഴുക്കോലില്‍ തൂങ്ങിപിടയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ഷാള്‍ മുറിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


നവ്യയെ പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് കാമുകന്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്തായി കാമുകന്‍ കഞ്ചാവും മദ്യവും ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞതോടെ നവ്യ ബന്ധത്തില്‍ നിന്നും പതിയെ പിന്‍മാറുകയായിരുന്നു. കാമുകന്റെ ഫോണ്‍ കോളുകള്‍ നവ്യ എടുക്കാറില്ലായിരുന്നു. ഇതിനിടയിലാണ് ക്ഷേത്രത്തില്‍ വെച്ച് തന്റെ ഫോണ്‍ എടുക്കാത്തത് എന്താണെന്ന് ചോദിച്ച് ഫോണ്‍ വലിച്ചെറിയുകയും മുഖത്തടിക്കുകയും ചെയ്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Keywords: Kanhangad, kasaragod, Kerala, news, Police, arrest, custody, suicide, case, Trending, Police investigation tighten in Navya death case   < !- START disable copy paste -->