Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടക ട്രാഫിക് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കര്‍ണാടക ബാരിക്ക ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. പൈവളിഗെ സ്വദേശിയും മീപ്പുഗിരിയില്‍ താമസക്കാരനുമായ ആനന്ദ (45) ആണ് മരിച്ചത്. Kasaragod, Kerala, news, Police, Karnataka, Death, Obituary, hospital, Police head constable died due to illness
കാസര്‍കോട്: (www.kasaragodvartha.com 10.02.2020) കര്‍ണാടക ബാരിക്ക ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. പൈവളിഗെ സ്വദേശിയും മീപ്പുഗിരിയില്‍ താമസക്കാരനുമായ ആനന്ദ (45) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആനന്ദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


രണ്ടു വര്‍ഷമായി മീപ്പുഗിരിയിലാണ് ആനന്ദയും കുടുംബവും താമസം. പരേതനായ കുറുവ- കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. ഏക മകള്‍ ദിവ്യശ്രീ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകും.

Keywords: Kasaragod, Kerala, news, Police, Karnataka, Death, Obituary, hospital, Police head constable died due to illness   < !- START disable copy paste -->