Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊയ്തീന്‍ അംഗടിമുഗറിന് പാം പുസ്തകപ്പുരയുടെ അക്ഷര തൂലികാ കവിതാ പുരസ്‌കാരം

മൊയ്തീന്‍ അംഗടിമുഗറിന് പാം പുസ്തകപ്പുരയുടെ അക്ഷര തൂലികാ കവിതാ പുരസ്‌കാരം ലഭിച്ചു. സാഹിത്യകാരി കെ പി സുധീര അധ്യക്ഷയും കവികളായ മുരളി മംഗലത്ത്, Sharjah, Gulf, news, Book, Award, Poem, kasaragod, Natives, Poem award for Moideen Angadimugar
ഷാര്‍ജ: (www.kasaragodvartha.com 13.02.2020)  മൊയ്തീന്‍ അംഗടിമുഗറിന് പാം പുസ്തകപ്പുരയുടെ അക്ഷര തൂലികാ കവിതാ പുരസ്‌കാരം ലഭിച്ചു. സാഹിത്യകാരി കെ പി സുധീര അധ്യക്ഷയും കവികളായ മുരളി മംഗലത്ത്, പി ശിവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരാര്‍ഹരെ തെരഞ്ഞെടുത്തത്. മൊയ്തീന്‍ അംഗടിമുഗറിന്റെ 'ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്' എന്ന കവിതയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 'അസത്യം' എന്ന കവിതയിലൂടെ ഹുസ്‌ന റാഫി രണ്ടാം സ്ഥാനവും, 'കുഞ്ഞുടലുകളുടെ അമ്മമാര്‍' എന്ന കവിതയുടെ രചയിതാവ് കെ പി റസീന മൂന്നാം സ്ഥാനവും നേടി. ഫിലിപ്പ് സെബാസ്റ്റ്യന്റെ 'നിര്‍ഭയ' എന്ന കവിതയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.


അബുദാബിയില്‍ പ്രതിരോധ വകുപ്പില്‍ ഉദ്യോഗസ്ഥനാണ് മൊയ്തീന്‍ അംഗടിമുഗര്‍. അധിനിവേശത്തിന്റെ ദൂരം, ഭ്രാന്ത് ഒരു കലയാണ് എന്നീ കവിതാ സമാഹാരങ്ങളും കണ്ണാടിക്കപ്പുറവുമുണ്ട് കാഴ്ചകള്‍ എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന സര്‍ഗ സംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ സലീം അയ്യനത്ത്, പ്രവീണ്‍ പാലക്കീല്‍, വിജു സി പരവൂര്‍ എന്നിവര്‍ അറിയിച്ചു.

Keywords: Sharjah, Gulf, news, Book, Award, Poem, kasaragod, Natives, Poem award for Moideen Angadimugar,    < !- START disable copy paste -->