city-gold-ad-for-blogger

ബസ് സ്‌റ്റോപ്പില്‍ മാനസിക നില തെറ്റി കിടക്കുന്നത് കണ്ട യുവതിക്ക് ചീമേനി പോലീസ് നല്‍കിയത് പുതുജീവന്‍

ചീമേനി: (www.kasaragodvartha.com 29.02.2020) ബസ് സ്‌റ്റോപ്പില്‍ മാനസിക നില തെറ്റി കിടക്കുന്നത് കണ്ട യുവതിക്ക് ചീമേനി പോലീസ് നല്‍കിയത് പുതുജീവന്‍. ഓര്‍മ ശക്തി തിരിച്ചുകിട്ടിയ യുവതി പറഞ്ഞ വീട്ടുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും സ്ഥലത്തെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. എട്ടു മാസം മുമ്പ് വീടുവിട്ടിറങ്ങിയ തമിഴ്‌നാട് സ്വദേശിനി ഭാഗ്യലക്ഷ്മിയെയാണ് ഡിസംബര്‍ 31ന് ചീമേനിയിലെ കരിയാപ്പ് ബസ് സ്റ്റോപ്പില്‍ കിടക്കുന്നത് ചീമേനി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ലിസ കണ്ടത്.

ബസ് സ്‌റ്റോപ്പില്‍ മാനസിക നില തെറ്റി കിടക്കുന്നത് കണ്ട യുവതിക്ക് ചീമേനി പോലീസ് നല്‍കിയത് പുതുജീവന്‍

തുടര്‍ന്ന് യുവതിയെ സ്റ്റേഷനിലെത്തിച്ചു. കാര്യങ്ങള്‍ ആരാഞ്ഞെങ്കിലും ഒന്നും പറയാന്‍ അവര്‍ തയാറായില്ല. പിന്നീട് ഇവിടെ നിന്നും ചീമേനിയിലെ കൈതാങ്ങ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ കള്ളാറിലെ ബത്ലഹേം അഗതി മന്ദിരത്തിലെത്തിച്ചു. ഇവിടുത്തെ പരിചരണത്തിലാണ് ഭാഗ്യലക്ഷ്മിക്ക് ഓര്‍മ ശക്തി തിരിച്ചുകിട്ടിയത്. വീട്ടുകാരുടെ വിവരങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞതോടെ സേലം സ്വദേശി പ്രകാശിന്റെ ഭാര്യയാണെന്ന് വ്യക്തമായി. ഉടന്‍ തന്നെ പോലീസ് അവര്‍ക്ക് വിവരം നല്‍കി. ഭര്‍ത്താവ് പ്രകാശും ബന്ധുക്കളുമെത്തി ഭാഗ്യലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

Keywords: Cheemeni, Kerala, news, kasaragod, Police, Busstand, New life for Bagyalakshmi    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia