കാസര്‍കോട്: (www.kasaragodvartha.com 25.02.2020) അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ മുഖം മാറാനൊങ്ങി ചായ്യോം ചക്ലിയ കോളനി. 57 കുടുംബങ്ങളുള്ള പട്ടിക വര്‍ഗ കോളനിയില്‍ നടന്നു വരുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 2018-19 വര്‍ഷമാണ് ചക്ലിയ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കാഞ്ഞങ്ങാട് എം.എല്‍.എയും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്.
വരുമാന മാര്‍ഗമായി ഫ്‌ലോര്‍ മില്ലും ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും
കോളനിയിലെ ജനങ്ങള്‍ക്ക് വരുമാനം ഉറപ്പിക്കാന്‍ 35.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഫ്േളാര്‍ മില്ലും ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ചക്ലിയ കോളനിയില്‍ തയ്യാറാകുന്നത്. ഇതിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഫ്ലോര്‍ മില്ലില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്േളാര്‍മില്ല് വഴി മികച്ച ഗുണമേന്മയില്‍ ഉത്പന്നങ്ങള്‍ പൊതു വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. കോളനിയിലെ വനിതകളെ സ്വയം പര്യാപ്തരാക്കുന്നിനാണ് തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. തയ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോളനിയിലെ വനിതകള്‍ക്ക് തയ്യല്‍ പരിശീലനം ലഭ്യമാക്കാനും ഇതിനോട് അനുബന്ധിച്ച് തയ്യല്‍ യൂണിറ്റുകള്‍ ആരംഭിക്കാനുമാകും. ഫ്േളാര്‍ മില്ലിന് മുകളിലെ നിലയിലാണ് തയ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക. എസ് സി പ്രമേട്ടറുടെയും പട്ടികജാതി ക്ഷേമ ഓഫീസറുടെയും മേല്‍നോട്ടത്തിനൊപ്പം പൂര്‍ണ്ണമായും കോളനിവാസികളുടെ ഉത്തരവാദിത്വത്തിലാണ് ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനം .
മോടിപിടിപ്പിച്ച് വീടുകളും കമ്മ്യൂണിറ്റി ഹാളും
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം ചക്ലിയ കോളനിയില്‍ 36 വീടുകളാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്. കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കു 32 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് കോളനിയിലെ എല്ലാ വീടുകളും സുരക്ഷിത ഭവനങ്ങളായി. കോളനിയിലെ കമ്മ്യൂണിറ്റി ഹാളും നവീകരിച്ച് വിപുലപ്പെടുത്തി.
വിജ്ഞാന്‍വാടിക്ക് പുത്തന്‍ കെട്ടിടം
പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും അറിവ് പരിപോഷിപ്പിക്കുന്നതിനും വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന പട്ടികജാതി വകുപ്പ് വിഭാവനം ചെയ്ത വിജ്ഞാന്‍വാടിക്കായുള്ള കെട്ടിടം 6.6 ലക്ഷത്തോളം രൂപ ചിലവിലാണ് തയ്യാറായിരിക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തിലാണ് പരപ്പ ബ്ലോക്കിലെ ഏക വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ആദ്യകാല വിജ്ഞാന്‍വാടികളിലൊന്നാണിത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൊതുവിജ്ഞാനും പകരുന്നതിനും ഇവരെ വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനുമാരംഭിച്ച വിജ്ഞാന്‍വാടികളില്‍ ട്യൂട്ടര്‍മാരുടെ സേവനവും ഇംഗ്ലീഷ് - മലയാളം ആനുകാലികങ്ങളും പുസ്തകങ്ങളും മത്സര പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ച് അറിയുന്നതിന് കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ ഏഴുമണി വരെയും അവധി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയുമാണ് ട്യൂട്ടര്‍മാരുടെ സേവനം ലഭിക്കുക. ഉദ്യോഗാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും വിജ്ഞാന്‍വാടികള്‍ വഴി നല്‍കും
കുടിവെള്ളത്തിനായി കിണര്‍
നിലവില്‍ പഞ്ചായത്തിന്റെ ജലനിധി പദ്ധതി മികച്ച രീതിയില്‍ കോളനിയില്‍ പ്രവര്‍ത്തന സജ്ജമാണ്. വേനലിലും ജലലഭ്യത ഉറപ്പാക്കാനായി കിണറും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഈ കിണറില്‍ നിന്ന് ഫ്‌ളോര്‍ മില്ലിനും തയ്യല്‍ പരിശീലന കേന്ദ്രത്തിനും കമ്മ്യൂണിറ്റി ഹാളിനുമാണ് ജലലഭ്യത ഉറപ്പാക്കുക. ഇതിനായി മൂന്ന് ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
രണ്ടു വര്‍ഷം കൊണ്ട് കോളനിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ നടന്നു വരുന്നതെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇവിടെ തയ്യാറാകുന്ന തൊഴില്‍ സംരംഭങ്ങളുടെ പൂര്‍ണ്ണ ചുമതല കോളനിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നടത്തിപ്പ് കമ്മിറ്റിക്കായിരിക്കുമെന്നും പരപ്പ ബ്ലോക്ക് പട്ടികജാതി ക്ഷേമ ഓഫീസര്‍ കെ അസൈനാര്‍ പറഞ്ഞു.
അംബേദ്കര്‍ ഗ്രാമം പദ്ധതി
ഒരു മണ്ഡലത്തില്‍ അമ്പതിലധികം പട്ടിക വര്‍ഗ കുടുംബങ്ങളുള്ള കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി. സംസ്ഥാനത്തെ പട്ടിക ജാതി കോളനികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടിക വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ അതാത് എം എല്‍ എയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ മണ്ഡലത്തിലെയും എം എല്‍ എ നേരിട്ടാണ് പദ്ധതി്ക്കായി കോളനിയെ തെരഞ്ഞെടുക്കുക. ഓരോ കോളനിയുടെയും വികസനങ്ങള്‍ വിലയിരുത്തി അവയ്ക്കനുയോജ്യമായ വിധത്തിലാണ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തയ്യാറാക്കുക. ഇതിനായി ഓരോ കോളനികള്‍ക്കും ഒരു കോടി രൂപയാണ് നല്‍കുക.
Keywords: Kasaragod, Kerala, news, Kanhangad, MLA, E.Chandrashekharan, inauguration, New face for Chayyom Chakli colony < !- START disable copy paste -->